ഇന്ത്യൻ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് കരുത്ത്: ഗ്രഹ സ്പേസിൻ്റെ ആദ്യ നാനോ സാറ്റലൈറ്റ് ദൗത്യം 'സോളാരാസ് എസ്2' വിക്ഷേപണം ബ്രസീലിൽ നിന്ന്...

ഇന്ത്യൻ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് കരുത്തുപകരുന്ന നിർണായക ചുവടുവെപ്പിൽ, തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ (ഐഐഎസ്‌ടി) ഇൻക്യുബേഷൻ സെന്ററുമായി ചേർന്ന് പ്രവർത്തിക്കുന്ന ബാംഗ്ലൂർ ആസ്ഥാനമായുള്ള സ്പേസ്ടെക് സ്റ്റാർട്ടപ്പായ ഗ്രഹ സ്പേസ്, തങ്ങളുടെ ആദ്യ നാനോ സാറ്റലൈറ്റ് ദൗത്യമായ 'സോളാരാസ് എസ്2' ഈ മാസം അവസാനത്തോടെ വിക്ഷേപിക്കും. കൊറിയൻ കമ്പനിയായ ഇന്നോസ്പേസ് വികസിപ്പിച്ച 'ഹാൻബിറ്റ്-നാനോ' റോക്കറ്റ് ഉപയോഗിച്ച് ബ്രസീലിലെ അൽകാന്റാര സ്പേസ് സെന്ററിൽ നിന്നാണ് സാങ്കേതികവിദ്യ പ്രദർശനത്തിനായുള്ള ഈ വിക്ഷേപണം.
ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞനും, ഐബിഎം മുൻ ഉദ്യോഗസ്ഥനും ചേർന്ന് സ്ഥാപിച്ച ഗ്രഹ സ്പേസ്, ഭൂമിയുടെ നിരീക്ഷണ ഡാറ്റാ ആവശ്യത്തിനനുസരിച്ച് അതിവേഗം ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന സ്ഥാപനമാണ്. വിസ്കൺ ഗ്രൂപ്പിൻ്റെ പിന്തുണയോടെയാണ് ഗ്രഹ സ്പേസ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിൽ (ഇൻ-സ്പേസ്) നിന്ന് വിക്ഷേപണത്തിനുള്ള അനുമതി നേടിയിട്ടുണ്ട്.
ഗ്രഹ സ്പേസ് സ്ഥാപകനും സിഇഒയുമായ രമേഷ് കുമാർ വി പറഞ്ഞു, "ഈ ദൗത്യം കമ്പനിയുടെ നാനോ സാറ്റലൈറ്റ് ബസ്, പ്ലാറ്റ്‌ഫോം എന്നിവയുടെ കാര്യക്ഷമത പരിശോധിക്കാൻ സഹായിക്കുമെന്ന് അറിയിച്ചു. 2026-ൻ്റെ തുടക്കത്തിൽ സ്കൈറൂട്ട് വഴിയുള്ള അടുത്ത ദൗത്യങ്ങളിൽ ആശയവിനിമയ മൊഡ്യൂൾ, ജിയോസ്പേഷ്യൽ ഡാറ്റ ശേഖരണം തുടങ്ങിയവ നടത്താനും കമ്പനി ലക്ഷ്യമിടുന്നു."
https://www.facebook.com/Malayalivartha

























