ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം

ഡെയറി സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ക്ഷീരസഹകരണ രംഗം, ക്ഷീരോല്‍പ്പാദനം, സംസ്കരണം, വിപണനം തുടങ്ങിയ മേഖലകളെ വിശദീകരിക്കുകയും പ്ലാന്‍റുകളുടെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്യും. കൂടാതെ ഇവിടങ്ങളിലെ മാര്‍ക്കറ്റിംഗ് കേന്ദ്രങ്ങളില്‍ നിന്നും സ്പെഷ്യല്‍ റേറ്റില്‍ എല്ലാ മില്‍മ ഉല്‍പ്പന്നങ്ങളും വാങ്ങുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
പ്ലാന്‍റുകള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തൃപ്പൂണിത്തുറ ഡെയറി 9447078010, തൃശ്ശൂര്‍ ഡെയറി 9447543276, കോട്ടയം ഡെയറി 9495445911, കട്ടപ്പന ഡെയറി 9447396859 എന്നീവിടങ്ങളിലെ മാനേജര്‍മാരെ മുന്‍കൂറായിബന്ധപ്പെട്ട് വിശദവിവരങ്ങള്‍ അറിയിക്കേണ്ടതാണ്. നവംബര്‍ 25,26,27 തീയതികളിലാണ് ഡെയറി സന്ദര്‍ശത്തിനുള്ള സൗകര്യം എര്‍പ്പെടുത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha























