'ഒരേ കാര്യത്തിന് 2 തവണ നടപടിയെടുക്കാൻ പറ്റുമോ? രാഹുൽ വിഷയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള ലൈഗീകാരോപണ വിവാദം. പ്രശ്നം രാഷ്ട്രീയ കേരളത്തിൽ വലിയ ചൂടുള്ള ചർച്ചയാകുമ്പോഴും രാഷ്ട്രീയ കേരളം ഉറ്റുനോക്കിയത് എന്താണ് ഇതിൽ പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നതാണ്. വിവദത്തിന്റെ തുടക്കത്തിൽ തന്നെ നിരപരാധിത്വം തെളിയിക്കും വരെ എങ്കിലും രാഹുൽ പാർട്ടിയിൽ നിന്ന് മാറി നിൽക്കട്ടേ എന്നുള്ളതായിരുന്നു വിഡിയുടെ നിലപാട്. പിന്നീട് നിയമ സഭ സമ്മേളനം നടന്ന സമയത്ത് നിയമ സഭയിലെത്തിയ രാഹുൽ നടപടിയെ പോലും തിരിഞ്ഞ് നോക്കാതെ പ്രതിപക്ഷ നേതാവ് പോയി.
വിഡിയോട് ഉള്ള ബഹുമാനകുറവെന്നായിരുന്നു അന്ന് രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ആരോപണം. അന്നും വിഡി മൗനം തന്നെ. ഇപ്പോഴിതാ ഈ വിവാദത്തിൽ വീണ്ടുമൊരു നിലപാടറിയിക്കുകയാണ് വിഡി സതീശൻ. രാഹുലിനെതിരെ നടപടിയെടുത്തതാണെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. ഒരേ കാര്യത്തിന് രണ്ട് തവണ നടപടിയെടുക്കാൻ പറ്റുമോയെന്നും നടപടി ഇപ്പോഴും നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ശബരിമല വിഷയത്തിൽ പദ്മകുമാറിനെതിരെ എന്തുകൊണ്ട് പാർട്ടി നടപടിയെടുക്കുന്നില്ല ? സിപി എം ഇക്കാര്യത്തിൽ സ്വീകരിക്കുന്നത് മൃദുസമീപനം സ്വീകരിക്കുന്നെന്തിനെന്നും നടപടിയെടുക്കാത്തത് സിപി എം നേതാക്കൾക്കെതിരെ മൊഴി നൽകുമെന്ന് പേടിച്ചിട്ടാണെന്നും വി ഡി സതീശന്റെ പ്രതികരണം. കേന്ദ്ര ഏജൻസി അന്വേഷിക്കാത്തതിനാൽ ബിരിയാണിച്ചെമ്പ് പോലെയാകില്ലെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























