Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി... തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്


56 ദിവസത്തെ മുറജപത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം തെളിഞ്ഞത്.. ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ഭക്തിനിർഭരമായ ചടങ്ങിന്റെ പുണ്യം നുകരാൻ തൊഴുകൈകളോടെ ഭക്തസഹസ്രങ്ങൾ


  ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ.... എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..

ലോക ആന്റിമൈക്രോബിയൽ അവബോധ വാരം സംഘടിപ്പിച്ച് അമൃത ആശുപത്രി...

24 NOVEMBER 2025 05:39 PM IST
മലയാളി വാര്‍ത്ത

ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (AMR) എന്ന ആഗോള ആരോഗ്യ പ്രതിസന്ധിക്കെതിരെ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനായി കൊച്ചി അമൃത ആശുപത്രി, ലോക ആന്റിമൈക്രോബിയൽ അവബോധ വാരം 2025 വിവിധ പരിപാടികളോടെ ആചരിച്ചു. കഴിഞ്ഞ ദശാബ്ദത്തിലുടനീളം ആശുപത്രിയിൽ വിജയകരമായി നടപ്പിലാക്കിയ ആന്റിമൈക്രോബിയൽ സ്റ്റുവാർഡ്ഷിപ്പ് പ്രോഗ്രാം (AMSP) ശക്തിപ്പെടുത്തുന്നതിനും, റാഷണൽ ആന്റിബയോട്ടിക് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഒരാഴ്ച നീണ്ടു നിന്ന നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.

ഡോക്ടർമാരുടെയും മറ്റു ആരോഗ്യ പ്രവർത്തകരുടെയും സജീവ പങ്കാളിത്തമാണ് ആശുപത്രിയിലെ ഇൻപേഷ്യന്റ് സെറ്റിംഗിൽ ആന്റിമൈക്രോബിയൽ സ്റ്റുവാർഡ്ഷിപ്പ് പ്രോഗ്രാം വിജയകരമാക്കിയത്. എന്നാൽ ആന്റിബയോട്ടിക് ഉപയോഗത്തിന്റെ ഭൂരിഭാഗവും ഔട്ട്‌പേഷ്യന്റ് മേഖലയിൽ നിന്നാണ് ഉണ്ടാകുന്നത് എന്ന തിരിച്ചറിവോടെയാണ് WHO-യുടെ പ്രത്യേക ക്ലാസിഫിക്കേഷനോടനുബന്ധിച്ച് നിരവധി പുതിയ പദ്ധതികൾ ആണ് ആശുപത്രി അവതരിപ്പിച്ചത്.

അവശ്യ മരുന്നുകളുടെ തിരഞ്ഞെടുപ്പും ഉപയോഗവും സംബന്ധിച്ച WHO വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തിട്ടുള്ള Access ഗ്രൂപ്പ് ആന്റിബയോട്ടിക്കുകൾക്ക് മുൻ‌ഗണന നൽകുകയും, AHIS-ലുള്ള CDSS ഇന്റഗ്രേഷൻ പ്രിസ്ക്രിപ്ഷനെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നീല നിറത്തിലുള്ള ആന്റിബയോട്ടിക് പ്രിസ്ക്രിപ്ഷൻ കവറുകൾ ഉപയോഗിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് പ്രധാനമായി നടപ്പാക്കിയതിൽ ചിലത്.

വാരാചരണത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കൊച്ചി അമൃത ആശുപത്രിയിലെ അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ബീന .കെ.വി., ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം പ്രൊഫസറും യൂണിറ്റ് ചീഫുമായ ഡോ. ദീപു T.S, അസോസിയേറ്റ് പ്രൊഫസർ ഡോ. മെർലിൻ മോനി, അസിസ്റ്റൻറ് പ്രൊഫസർ ഡോ. കിരൺ ജി. കുളിരാങ്കൽ തുടങ്ങിയവർ പങ്കെടുത്തു. അതോടൊപ്പം AMR-നെ ആസ്പദമാക്കിയ ഡാൻസ് വീഡിയോയും ആദ്യ ദിവസത്തിൽ പ്രദർശിപ്പിച്ചു. ലോക ആന്റിമൈക്രോബിയൽ ബോധവൽകരണ വാരാചരണത്തോടനുബന്ധിച്ച് നടൻ മോഹൻലാൽ ആന്റിബയോട്ടിക് ബോധവൽക്കരണ വീഡിയോ പങ്കുവെച്ചു.

ആഴ്ചയിലുടനീളം നടത്തിയ പ്രധാന പരിപാടികളിൽ പി.ജി ഡോക്ടർമാരും ക്ലിനിക്കൽ ഫാർമസിസ്റ്റുകളും പങ്കെടുത്ത വാദപ്രതിവാദ മത്സരം, ഇൻഫെക്ഷൻ കൺട്രോൾ അവബോധം വർധിപ്പിക്കുന്നതിനായി സംഘടിപ്പിച്ച മത്സരം, സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിലൂടെ AMR ബോധവത്കരണം ശക്തിപ്പെടുത്തുന്നതിന് നടത്തിയ മത്സരം തുടങ്ങിയ വിവിധ പരിപാടികളിൽ നിരവധി പേർ പങ്കെടുത്തു.

കൂടാതെ ഔട്ട് പേഷ്യന്റ് വിഭാഗങ്ങളിൽ "ഇപ്പോൾ പ്രവർത്തിക്കുക: നമ്മുടെ വർത്തമാനകാലത്തെ സംരക്ഷിക്കുക, നമ്മുടെ ഭാവിയെ സുരക്ഷിതമാക്കുക" എന്ന ഈ വർഷത്തെ ആശയത്തെ ഉൾക്കൊള്ളിച്ച കോമിക് ബുക്ക് ലെറ്റുകളുടെയും ബാഡ്ജുകളുടെയും വിതരണം, ക്യാമ്പസിലൊട്ടാകെ ഫോട്ടോബൂത്തുകളും വാൾ പ്ലെഡ്ജുകളും ഒരുക്കി ബോധവൽക്കരണം ശക്തിപ്പെടുത്തൽ തുടങ്ങിയവ ശ്രദ്ധേയമായി.

സമൂഹാരോഗ്യ സംരക്ഷണത്തിൽ അമൃത ആശുപത്രിയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പാക്കിക്കൊണ്ടാണ് ഈ ആന്റിമൈക്രോബിയൽ അവബോധ വാരം ആചരിച്ചത്. ആന്റിബയോട്ടിക് പ്രതിരോധം നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങളിൽ ഒട്ടുമിക്ക ആരോഗ്യപ്രവർത്തകരും വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും സജീവമായി പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവധി കഴിഞ്ഞ് തിരിച്ചെത്തിയിട്ട് ദിവസങ്ങൾ മാത്രം...  (10 minutes ago)

രാഹുലിന്റെ നിസ്സഹകരണം അന്വേഷണസംഘം കോടതിയില്‍ അറിയിച്ചേക്കും...  (22 minutes ago)

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധി  (32 minutes ago)

ചായ  ആവശ്യപ്പെട്ട ശേഷം കത്തി കിടക്കമെത്തക്കടിയിൽ ഒളിപ്പിച്ചു ലൈംഗിക ബന്ധത്തിനിടെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തിയുള്ള പൈശാചിക കൊല  (59 minutes ago)

തകര്‍പ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ്...  (1 hour ago)

മുറജപത്തിന് സമാപനം  (1 hour ago)

കെ പി ശങ്കർദാസ് അറസ്റ്റിൽ.... ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ടായിരുന്നു  (1 hour ago)

രാജ്‌കോട്ടിലെ ജയത്തോടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തി കിവീസ്  (8 hours ago)

ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് ജോലി നേടിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സംഭവം: ക്രിമിനല്‍ കുറ്റം ചെയ്താല്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടില്ലെന്ന് സുപ്രീം കോടതി  (9 hours ago)

രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി ഡികെ മുരളി എംഎല്‍എ  (9 hours ago)

ഇറാനില്‍ നിന്ന് എത്രയും വേഗം പുറത്ത് കടക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം  (9 hours ago)

ക്ഷേത്രദര്‍ശനത്തിന് പോയ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസിനെ അറസ്റ്റ് ചെയ്തു  (10 hours ago)

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (10 hours ago)

ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍  (11 hours ago)

Malayali Vartha Recommends