ഈ തിരഞ്ഞെടുപ്പ് കാലത്ത് വീണ്ടും സ്റ്റാർ ആകുന്നു എന്നായപ്പോൾ രാഹുലിനെ കരിവാരി തേക്കാൻ വീണ്ടും ഒരു പഴയ ഓഡിയോ കൊണ്ടുവന്നതല്ലേ..! പുതിയ ഓഡിയോ രാഹുലിന് അനുകൂലമാണ്: പൊളിച്ചടുക്കി രാഹുൽ ഈശ്വർ

ലൈംഗികാരോപണ കേസില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ശബ്ദരേഖ പുറത്ത് വന്നിരുന്നു. പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റേതെന്ന് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ഗര്‍ഭഛിദ്രത്തിന് ആശുപത്രിയില്‍ പോകാന്‍ രാഹുല്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുന്നതും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറയുമ്പോള്‍ പെണ്‍കുട്ടിയെ പരിഹസിക്കുന്ന തരത്തിലാണ് പുറത്തുവന്ന ശബ്ദരേഖ. എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് രാഹുലിനെ കരിവാരിതേക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ ഓഡിയോ ക്ലിപ്പുകൾ എംഎൽഎക്ക് തന്നെ അനുകൂലമായി വരുമെന്ന പ്രതികരിച്ച് രംഗത്ത് വരികയാണ് രാഹുൽ ഈശ്വർ.
തിരഞ്ഞെടുപ്പ് കാലത്ത് രാഹുലിനെ കരിവാരിതേക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. രാഹുലിന്റെ വാക്കുകൾ ഇങ്ങനെ..' ഈ തിരഞ്ഞെടുപ്പ് കാലത്ത് രാഹുൽ വീണ്ടും സ്റ്റാർ ആകുന്നു എന്നായപ്പോൾ രാഹുലിനെ കരിവാരി തേക്കാൻ വീണ്ടും ഒരു പഴയ ഓഡിയോ കൊണ്ടുവന്നതല്ലേ . ഈ ഓഡിയോ കേൾക്കുമ്പോൾ രാഹുൽ നിരപരാധിയാണെന്ന് നമുക്ക് പൂർണ്ണ ബോധ്യം വരും. പണ്ട് മീഡിയക്കാർ പറഞ്ഞത് രാഹുൽ ഗർഭചിത്രത്തിന് നിർബന്ധിച്ചു എന്നാണ് ഇപ്പോഴത്തെ വീഡിയോ രാഹുൽ പ്രഗ്നന്റ് ആകാൻ നിർബന്ധിച്ചു എന്നാണ്.
രാഹുൽ യഥാർത്ഥത്തിൽ ആ പെൺകുട്ടിയോട് കുട്ടി വേണം എന്ന് പറയുകയാണ്. ഒരു ആണിന് ഒരു പെണ്ണിനെ ഇഷ്ടമുള്ളതുകൊണ്ടാണ് പരസ്പരം കുടുംബം തുടങ്ങണം എന്നുള്ളത് കൊണ്ടാണ് കുട്ടി വേണമെന്ന് പറയുന്നത്. സെക്സ് മാത്രമാണെങ്കിൽ അവൻ അത് കഴിഞ്ഞ് തടി തപ്പിയിട്ടങ്ങ് പോകും . ആ സഹോദരിയോടാണ്, നിങ്ങൾ തമ്മിൽ ഒരു ബ്രേക്പ്പോ ഡിവോഴ്സോ സ്പ്ലിറ്റോ ഉണ്ടായി, അതിൽ വിഷമം ഉണ്ട്, ഒരു കാലത്ത് രാഹുലിന്റെയും ഈ പെൺകുട്ടിയുടെയും ഇടയിൽ നല്ല ബന്ധം നിലനിന്നിരുന്നു . അതിന് താങ്കളെ ബഹുമാനിക്കുന്നു. അതിനുശേഷം ദൗർഭാഗ്യവശാൽ സ്പ്ലിറ്റ് ഉണ്ടായി. അതിൽ വിഷം ഉണ്ട്. എല്ലാ ബന്ധങ്ങളും തകരുമ്പോൾ നമുക്ക് വേദനയും വിഷമവും ആണ്.
കുഞ്ഞ് വേണമെന്ന് നിർബന്ധം പിടിച്ചതും ഗർഭഛിദ്രം നടത്തണമെന്ന് നിർബന്ധം പിടിച്ചതും രാഹുൽ എന്നാണ് പറയുന്നത്. ഒരാണ് പെണ്ണിനോട് നമുക്ക് ഒരു കുഞ്ഞു വേണമെന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം നമുക്കൊരു കുടുംബം തുടങ്ങണമെന്നും എനിക്ക് നിന്നെ ഇഷ്ടമാണെന്നും പരസ്പരം യോജിപ്പാണെന്നുമാണ്. എന്തായാലും ആ ഓഡിയോ കേൾക്കണം. പുതിയ ഓഡിയോ രാഹുലിന് അനുകൂലമാണ് പെൺകുട്ടിയും രാഹുലും സംസാരിക്കുന്നതാണ് ഉള്ളടക്കം.
https://www.facebook.com/Malayalivartha

























