പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

വളരെ അപകടം പിടിച്ച നായ ഇനത്തിൽ പെട്ടതാണ് പിറ്റ്ബുൾ നായ. പലപ്പോഴും ഇവ കാരണം പലർക്കും ജീവൻ തന്നെ നഷ്ടമായിട്ടുണ്ട് . ഇപ്പോഴിതാ പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്ത സംഭവത്തിൽ ഉടമ അറസ്റ്റിൽ. തയ്യൽക്കാരനായ രാജേഷ് പാലാണ് അറസ്റ്റിലായത്. കുട്ടിയുടെ അയൽക്കാരനാണ് പ്രതി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ പ്രേം നഗറിൽ ഞായറാഴ്ചയാണ് ദാരുണസംഭവം. പിറ്റ്ബുൾ കുട്ടിയെ കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.വീടിന് മുന്നിൽ വച്ചാണ് നായയുടെ ആക്രമണമുണ്ടായത്.
പന്ത് തട്ടികളിക്കുകയായിരുന്നു ആറു വയസ്സുകാരൻ. ഇതിനിടെ പിറ്റ്ബുൾ നായ കുട്ടിക്ക് നേരെ പാഞ്ഞെടുത്ത് ചെവി കടിച്ച് പറിക്കുകയായിരുന്നു. കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിസരവാസികൾ ചേർന്നാണ് കുട്ടിയെ നായയിൽ നിന്നും മോചിപ്പിച്ചത്. കുട്ടി ഇപ്പോൾ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്.ഒന്നരവർഷം മുൻപാണ് , രാജേഷ് പാലിന്റെ മകൻ സച്ചിൻ പാൽ നായയെ വീട്ടിലേക്ക് കൊണ്ടുവന്നത്. നിലവിൽ വധശ്രമക്കേസിൽ ജയിലിലാണ് സച്ചിൻ പാൽ. ഇതേ നായ മുമ്പ് പ്രദേശത്തെ മറ്റ് നാല് കുട്ടികളെ ആക്രമിക്കുകയും കടിക്കുകയും ചെയ്തിട്ടുണ്ടെന്ന് കുട്ടിയുടെ മുത്തച്ഛനായ കാമേശ്വർ റായ് പറഞ്ഞു.
അന്ന് പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ ഒരു നടപടിയുമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കുട്ടിയെ നായ കടിച്ചുകുടയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നായയെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴേക്ക് കുട്ടിയുടെ നേര്‍ക്ക് നായ ചാടിവീഴുകയും കടിച്ചുകുടയുകയുമായിരുന്നു. നായ്‌ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ നായയെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒടുവില്‍ സമീപത്തുണ്ടായിരുന്ന ഒരാള്‍ കുട്ടിയുടെ കാലിൽപിടിച്ച് വലിച്ച് നായയുടെ കൈയില്‍നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. അതിനോടകം കുട്ടിയുടെ വലതു ചെവി നായ കടിച്ചെടുത്തിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മാതാപിതാക്കള്‍ രോഹിണിയിലെ ബിഎസ്എ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് നായയുടെ ഉടമയായ രാജേഷ് പാലിനെ (50) അറസ്റ്റ് ചെയ്തു.കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ വില്‍പനയും ഇറക്കുമതിയും നിരോധിച്ച നായ ഇനങ്ങളിലൊന്നാണ് പിറ്റ്ബുള്‍. ഇവയടക്കം ടെറിയേര്‍സ്, അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട്വീലര്‍ തുടങ്ങി നായകളുടെ ഇറക്കുമതിയും വില്‍പനയും കേന്ദ്രം നിരോധിച്ചിരുന്നു. മനുഷ്യജീവന് അപകടകാരികളാണ് ഇത്തരം നായകളെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടപടി.
https://www.facebook.com/Malayalivartha

























