ബെന്‍ ലാലു അലക്‌സ് വിവാഹിതനാകുന്നു; ഫെബ്രുവരി രണ്ടിന് വിവാഹ നിശ്ചയം

സിനിമാതാരം ലാലു അലക്‌സിന്റെ മകന്‍ ബെന്‍ ലാലു അലക്‌സ് വിവാഹിതനാകുന്നു. ഫെബ്രുവരി രണ്ടിന് കുമരകം ബാക്ക് വാട്ടര്‍ റിസോര്‍ട്ടില്‍ വച്ചാണ് വിവാഹ നിശ്ചയം. കിടങ്ങൂര്‍ കൈതവേലില്‍ സിറിലിന്റെയും മിനിയുടെയും മകള്‍ മിനുവാണ് വധു. മിനു ലണ്ടനില്‍ ഹെല്‍ത്ത് സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രി ചെയ്യുന്നു.
ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ് കഴിഞ്ഞ ബെന്‍ ഇപ്പോള്‍ ദുബായില്‍ ജോലി നോക്കുന്നു. ഫെബ്രുവരി രണ്ടിനു കുമരകം വള്ളാറ പള്ളിയില്‍ മനസമ്മതം. കിടങ്ങൂര്‍ കൈതവേലില്‍ സിറിലിന്റെയും മിനിയുടെയും മകളാണ് മിനു. ഇവര്‍ വര്‍ഷങ്ങളായി ബ്രിസ്‌റ്റോളിലാണ്. യുകെയിലെ ക്‌നാനായ സംഘടനയായ യുകെകെസിഎ മുന്‍ ജനറല്‍ സെക്രട്ടി കൂടിയാണ് സിറിള്‍.
പിറവം സ്വദേശിയായ ലാലു അലക്‌സിന്റെ മൂന്നുമക്കളില്‍ മൂത്തയാളാണ് ബെന്‍.ക്‌നാനായത്തനിമയോടെ നടത്തുന്ന വിവാഹച്ചടങ്ങുകള്‍ ഏറെ കൗതുകകരവും വര്‍ണശബളവുമാകും. മലയാളസിനിമയിലെ മിക്ക താരങ്ങളും പങ്കെടുക്കുന്ന വിവാഹം ഏറെ ശ്രദ്ധേയമാകും. സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha






















