റിപബ്ലിക് ദിനത്തില്‍ തോക്കേന്തി മേജര്‍ മഹാദേവന്‍ വീണ്ടും എത്തുന്നു

മലയാളിയെ കോരിത്തരിപ്പിക്കുന്ന പട്ടാളചിത്രങ്ങള്‍ പരിചയപ്പെടുത്തിയ മേജര്‍ രവി - ലാല്‍ കൂട്ടുകെട്ട് വീണ്ടും എത്തുന്നു. മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി രചനയും സംവിധാനം നിര്‍വഹിക്കുന്ന 1971 ബിയോണ്ട് ദി ബോര്‍ഡറിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമെത്തുന്ന മേജര്‍ രവി ചിത്രത്തിലും മോഹന്‍ലാല്‍ മേജര്‍ മഹാദേവനാണ്. ഒപ്പം മഹാദേവന്റെ അച്ഛന്‍ സഹദേവനായും മോഹന്‍ലാല്‍ അഭിനയിക്കും. അതിര്‍ത്തിയിലെ പോരാട്ടത്തിനിടെ തോക്കേന്തി നില്‍ക്കുന്ന മഹാദേവനാണ് ഫസ്റ്റ് ലുക്കില്‍.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലാണ് കഥ പറയുന്നത്. 1971ലെ ഇന്ത്യപാകിസ്താന്‍ യുദ്ധം ചിത്രീകരിക്കാന്‍ കലാസംവിധായകന്‍ സാലു കെ.ജോര്‍ജ്ജ് കൂറ്റന്‍ സെറ്റാണ് ഒരുക്കിയത്. ആക്ഷന്‍ ഡ്രാമാ സ്വഭാവത്തിലുള്ള സിനിമയില്‍ തെലുങ്ക് താരം അല്ലു സിരിഷ്, അരുണോദയ് സിംഗ്, പ്രിയങ്കാ ചൗധരി, സമുദ്രക്കനി, രണ്‍ജി പണിക്കര്‍, സുധീര്‍ കരമന, സൈജു കുറുപ്പ് എന്നിവരും അഭിനേതാക്കളാണ്. സുജിത് വാസുദേവാണ് ക്യാമറ. രാഹുല്‍ സുബ്രഹ്മണ്യം, സിദ്ധാര്‍ത്ഥ് വിപിന്‍ എന്നിവരാണ് സംഗീത സംവിധാനം.
https://www.facebook.com/Malayalivartha






















