അഭിപ്രായക്കാരെ പോലീസ് പൊക്കിത്തുടങ്ങി...കാവ്യ മാധവനെ തെറിപറഞ്ഞവരൊക്കെ കുടുങ്ങും; പലതും ഫേക്ക് ഐഡികള്‍

താരകല്യാണത്തില്‍ പുലഭ്യം വിളിക്കുകയും ഇരുവരുടേയും അശ്ലീല ചിത്രം പ്രചരിപ്പിക്കുകയും ചെയ്തവര്‍ കുടുങ്ങുന്നു. പോലീസ് ശക്തമായ നടപടിക്കൊരുങ്ങുന്നു. നടന്‍ ദിലീപുമായുള്ള വിവാഹശേഷം തന്നെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചുവെന്ന നടി കാവ്യമാധവന്റെ പരാതിയില്‍ ഇന്റര്‍നെറ്റ് കഫെ ഉടമയെ ചോദ്യം ചെയ്തു. അധിക്ഷേപങ്ങള്‍ നടത്തിയ ഫെയ്‌സ്ബുക്ക് ഐഡികളുടെ വിവരങ്ങള്‍ നല്‍കാന്‍ ഫെയ്‌സ്ബുക്കിനോട് പൊലീസ് കത്ത് മുഖേന അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ ലഭിക്കാന്‍ കാലതാമസമെടുക്കും.
വിവരങ്ങള്‍ ലഭിച്ചാലുടന്‍ കേസില്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, വി ഹേറ്റ് കാവ്യ, വി ഹേറ്റ് കാവ്യ അന്റ് ദിലീപ് തുടങ്ങിയ പേരുകളില്‍ ആരംഭിച്ച ഫെയ്‌സ്ബുക്ക് ഐഡികള്‍ ഇന്ത്യയ്ക്ക് പുറത്ത് നിന്നാണ് ഉപയോഗിച്ചതെന്ന ഐപി അഡ്രസ്സ് ലൊക്കേറ്റ് ചെയ്തപ്പോള്‍ സൈബര്‍ പൊലീസിന് വിവരം ലഭിച്ചു. ഈ ഐഡികളുടെ ഉപയോക്താക്കളെ കണ്ടെത്തണമെങ്കില്‍ കൂടുതല്‍ സമയം വേണമെന്നാണ് പ്രഥമികമായി ലഭിക്കുന്ന സൂചന. എന്നാല്‍ അന്യ രാജ്യങ്ങളില്‍ നിന്ന് വ്യാജ ഇമെയില്‍ അഡ്രസ്സ് ഉപയോഗിച്ചാണ് ഇത്തരം ഫെയ്‌സ്ബുക്ക് ഐഡികള്‍ ആരംഭിച്ചതെങ്കില്‍ കണ്ടെത്തുക പ്രയാസമാണെന്നും ഐടി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ മാസം 19 നാണ് കാവ്യ ഐജിക്ക് പരാതി നല്‍കിയത്. കാവ്യയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയതിന് കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കാവ്യയുടെ പേരില്‍ 12 വ്യാജ പ്രൊഫൈലുകള്‍ ഉണ്ടെന്നാണ് അന്ന് കാവ്യ പരാതി നല്‍കിയത്. നേരത്തെ തന്റെ വ്യക്തി ജീവിതത്തെ സംബന്ധിച്ച സോഷ്യല്‍ മീഡിയയില്‍ നുണകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേയും കാവ്യ രംഗത്തെത്തിയിരുന്നു.
ഇതിനിടയിലാണ് ചില ഫേക്ക് ഐഡികളില്‍ നിന്ന് അശ്ലീലചുവയുള്ള കമന്റുകള്‍ വന്നത്. ഇവരെയാണ് പ്രധാനമായും കാവ്യ പരാതിയില്‍ എടുത്ത് പറയുന്നത്. എന്നാല്‍ കാവ്യയുടെ ഓണ്‍ലൈന്‍ ബിസിനസ് സ്ഥാപനമായ ലക്ഷ്യയുടെ ഫെയ്‌സ്ബുക്ക് പേജിന്റെ പ്രവര്‍ത്തനം ഏതാണ്ട് അവസാനിപ്പിച്ച മട്ടാണ്. ഡിസംബര്‍ 24 ലെ ക്രിസ്തുമസ് ആശംസകള്‍ക്ക് ശേഷം ഒരു അപ്‌ഡേഷനും പേജില്‍ ചെയ്തിട്ടില്ല. ഈ പേജിലുള്ള അധിക്ഷേപ കമന്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്.
കാവ്യമാധവന്റെ ഓണ്‍ലൈന്‍ വിപണന വെബ്‌സൈറ്റായ ലക്ഷ്യയുടെ ഫെയ്‌സ്ബുക്ക് പേജിലും കാവ്യയുടെ ഫെയ്‌സ്ബുക്ക് പേജിലും വന്ന അധിക്ഷേപങ്ങള്‍ക്കെതിരെയാണ് എറണാകുളം റേഞ്ച് ഐജിക്ക് കാവ്യമാധവന്‍ രേഖമൂലം പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വനിത സിഐ കാവ്യയില്‍ നിന്നും മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് തൃക്കാക്കര പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
കേരളം കണ്ടതില്‍വച്ചേറ്റവും വിലിയ സൈബര്‍ ചീത്ത വിളിയായിരുന്നു ദിലീപിനും കാവ്യക്കും നേരിടേണ്ടിവന്നത്. ചിലതെല്ലാം അതിന്റെ സര്‍വ്വ സീമകളും ലംഘിക്കുന്നതായിരുന്നു. സ്ത്രീത്വത്തെ അപഹസിച്ചുള്ള വകുപ്പുകൂടിയെത്തുമ്പോള്‍ കേസിന്റെ മാനം മാറുമെന്നാണ് വിദഗദ്ധമതം.
https://www.facebook.com/Malayalivartha






















