അവിശ്വാസത്തില്‍ വിഷമം: മോഹന്‍ലാല്‍ ഉപേക്ഷിച്ച ഫാസില്‍ ചിത്രം മൂന്ന് ഭാഷകളില്‍ സൂപ്പര്‍ഹിറ്റായി

ഫാസില്‍മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രങ്ങളെല്ലാം മികച്ച വിജയം കൈവരിച്ചവയാണ്. എന്നാല്‍ സീരിയല്‍ കില്ലറുടെ വേഷം ചെയ്യാന്‍ മോഹന്‍ലാലിനെ കഷണിച്ചപ്പോള്‍ താരം വിസമ്മതിക്കുകയായിരുന്നു. മികച്ച സംവിധായകരുടെ കൂടെ ജനപ്രിയ ഇമേജില്‍ കത്തി നില്‍ക്കുന്ന സമയം സിരിയല്‍ കില്ലറുടെ വേഷം തന്റെ ഇമേജിനെ ബാധിക്കും എന്ന വിശ്വാസത്തില്‍ മോഹന്‍ലാല്‍ ആ റോള്‍ ഉപേക്ഷിക്കുകയായിരുന്നു.
അതന്ന് ഫാസിലിനെ വിഷമിപ്പിച്ചിരുന്നു. താന്‍ കണ്ടെത്തിയ താരത്തിന് തന്നെ വിശ്വാസമില്ലല്ലോ എന്നതായിരുന്നു.
എന്നാല്‍ ഫാസില്‍ ഈ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തി നാഗാര്‍ജുനയെ നായകനാക്കി ചിത്രം തെലുങ്കില്‍ ഇറക്കി. കില്ലര്‍ എന്ന പേരില്‍ പ്രദര്‍ശനത്തിന് എത്തിയ ഫാസിലിന്റെ ആക്ഷന്‍ ചിത്രം ആന്ധ്രപ്രദേശിനെ ഇളക്കി മറിച്ചു. ഈശ്വര്‍ എന്ന പേരില്‍ തമിഴിലും സബ് സേ ബഡാ മാവാലി എന്ന പേരില്‍ ഹിന്ദിയിലേയ്ക്കും മൊഴിമാറ്റുകയും ചെയ്തു. മൂന്നു ഭാഷകളിലും കില്ലര്‍ നേടിയത് മികച്ച വിജയമായിരുന്നു.
https://www.facebook.com/Malayalivartha






















