പുലിമുരുകന്റെ ക്ലൈമാകാസ് ഫൈറ്റ് ഷൂട്ട് ചെയ്തത് ഡമ്മി പുലിയെ വച്ചോ...?

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രിലര്‍ മലയാളചലച്ചിത്രമാണ് പുലിമുരുകന്‍. വനത്തില്‍ പുലികളുമായി ഏറ്റുമുട്ടുന്ന ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് ലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി നൂറ് കോടിയും നൂറ്റമ്പത് കോടിയും പിന്നിട്ട ചിത്രം. പോയവര്‍ഷം ആരാധകരെ ആവേശം കൊള്ളിച്ച ചിത്രമാണ് പുലിമുരുകന്‍. എന്നാലിതാ ഇപ്പോള്‍ സിനിമയുടെ ക്ലൈമാകാസ് ഫൈറ്റിനെതിരെ ആരോപണം. ക്ലൈമാക്സില്‍ മുരുകന്‍ യഥാര്‍ത്ഥ പുലിയുമായല്ല, ഡമ്മി പുലിയുമായാണ് ഫൈറ്റ് ചെയ്യുന്നത് എന്നാണ് ആരോപണം
ചില ക്ലൈമാക്സ് ചിത്രങ്ങള്‍ പുറത്ത് വന്നതിന് ശേഷമാണ് ആരോപണം ഉയര്‍ന്നത്. ഈ ചിത്രങ്ങള്‍ ചൂണ്ടി കാണിച്ചാണ് ഇപ്പോള്‍ വിവാദം. ഇത് യഥാര്‍ത്ഥ പുലിയല്ല, ഡമ്മി പുലിയാണ് എന്ന് ചിലര്‍ ആരോപിയ്ക്കുന്നു. ഈ ചിത്രങ്ങള്‍ വച്ചുകൊണ്ട് സിനിമയെ ട്രോള്‍ ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. പുലിമുരുകനല്ല പാവ മുരുകനാണ് എന്ന് ട്രോളന്മാര്‍ പറയുന്നു.

യഥാര്‍ത്ഥ പുലി തന്നെ എന്നാല്‍ വിയറ്റ്നാമിലെ ഹാങ്ങ് സോണ്‍ ഡോങ്ങ് എന്ന മലയുടെ മുകളില്‍ വെച്ച് 15 ദിവസം കൊണ്ടാണ് മോഹന്‍ലാല്‍ പുലിയുമായി ഏറ്റുമുട്ടുന്ന, 20 മിനിട്ടോളം നിണ്ട് നില്‍ക്കുന്ന ഈ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത്. പരിശീലനം ലഭിച്ച പുലികള്‍ ദിവസങ്ങളോളം പുലികളുമായി പരിശീലിച്ച ശേഷമാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്.
ഫൈറ്റ് മാസ്റ്റര്‍ പിറ്റര്‍ ഹെയിന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്തത്. മലയാളത്തിന്റെ അഭിമാനം പുലി യഥാര്‍ത്ഥമാണെങ്കിലും അല്ലെങ്കിലും, മലയാള സിനിമയുടെ അഭിമാനമാണ് പുലിമുരുകന്‍ എന്ന ചിത്രം. ആരാധകര്‍ തമ്മിലുള്ള അടിപിടിയില്‍ മുരുകന്റെ വിജയം നിസ്സാരമായി കാണാന്‍ കഴിയില്ല.

സാങ്കേതിക മികവ് പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ സാങ്കേതിക മികവിനെ പ്രശംസിക്കാതിരിക്കാനും കഴിയില്ല. മോഹന്‍ലാലിന്റെ സംഘട്ടന രംഗങ്ങളുടെ പെര്‍ഫക്ഷന്‍ പോലും സിനിമയുടെ വിജയമാണ്. ഫൈറ്റ് മാസ്റ്റര്‍ പിറ്റര്‍ ഹെയിന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരിക്കിയിരിക്കുന്നത്.

https://www.facebook.com/Malayalivartha






















