വാപ്പച്ചിയെ കണ്ടിട്ടല്ല സിനിമയിലെത്തിയത്; ദുല്‍ഖര്‍ സല്‍മാന്‍

പത്തൊന്‍പതാം ഏഷ്യനെറ്റ് അവാര്‍ഡില്‍ മികച്ച നടനുള്ള ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചത് ദുല്‍ഖര്‍ സല്‍മാനാണ്. പുരസ്‌കാരം സമ്മാനിച്ചതകട്ടെ മോഹന്‍ലാലും. പുരസ്‌കാരത്തിന് ശേഷം മോഹന്‍ലാലിനെ കണ്ടിട്ടാണ് തനിയ്ക്ക് അഭിനയ മോഹം ഉണ്ടായത് എന്ന് ദുല്‍ഖര്‍ സല്‍മാന്‍ സംസാരിച്ചു എന്ന രീതിയില്‍ ചില വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നു. ചില മോഹന്‍ലാല്‍ ഫാന്‍സ് പേജിലാണ് വാര്‍ത്ത പ്രചരിയ്ക്കുന്നത്.
'എനിക്ക് അഭിനയത്തോട് താത്പര്യം തോന്നിയതും സിനിമയില്‍ എത്തിയതും വാപ്പച്ചിയെ കണ്ടിട്ടല്ല. എന്നെ നിറമുള്ള സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിച്ചത് ലാല്‍ അങ്കിളാണ്'- എന്ന് ദുല്‍ഖര്‍ പറഞ്ഞതായിട്ടാണ് വാര്‍ത്തകള്‍. ഈ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ സത്യം തന്നെയാണോ എന്നറിയാന്‍ പുരസ്‌കാര നിശ ഏഷ്യനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നത് വരെ കാത്തിരിയ്ക്കണം.
https://www.facebook.com/Malayalivartha






















