30 കോടി ലാഭം പ്രതീക്ഷിച്ച് മുന്തിരിവള്ളികള്‍ സൂപ്പര്‍ഹിറ്റിലേക്ക്

മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ സൂപ്പര്‍ഹിറ്റിലേക്ക്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് മാത്രം ആദ്യ ആഴ്ച നിര്‍മാതാവിന് 30 ലക്ഷം രൂപ ഷെയര്‍ ലഭിച്ചു. 327 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ഏകദേശ കണക്ക് അനുസരിച്ച് 30 കോടിയോളം നിര്‍മാതാവിന് ലാഭം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയുടെ സ്‌റ്റോറിലൈനുമായി സാമ്യം ഉണ്ടെങ്കിലും കഥാമുഹൂര്‍ത്തങ്ങളും മോഹന്‍ലാലിന്റെയും മീനയുടെയും അഭിനയ മുഹൂര്‍ത്തങ്ങളും ചിത്രത്തെ വേറൊരു ലെവലില്‍ എത്തിച്ചു.
മോഹന്‍ലാലിന്റെ തുടര്‍ച്ചയായുള്ള മൂന്നാമത്തെ സൂപ്പര്‍ഹിറ്റാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ഒപ്പം 30 കോടിയോളം കളക്ട് ചെയ്തു. പുലിമുരുകന്‍ 150 കോടിയും. മറ്റ് രണ്ട് ചിത്രങ്ങളെ അപേക്ഷിച്ച് മുന്തിരിവള്ളിക്ക് ബഡ്ജറ്റ് കുറവാണ്. അതുകൊണ്ട് നിര്‍മാതാവിന്റെ ലാഭം കൂടുമെന്ന് വിലയിരുത്തുന്നു.

എ ക്ലാസിന് പുറമേ ബി ക്ലാസുകളിലും ചിത്രം റിലീസ് ചെയ്തിട്ടുള്ളതിനാല്‍ മികച്ച ഇനീഷ്യലാണ് ലഭിച്ചത്. മാത്രമല്ല സാധാരണ ബി ക്ലാസുകളില്‍ സിനിമ എത്തുമ്പോള്‍ പൈറസി വ്യാപകമായി പുറത്ത് വരാറുണ്ട്. അതിന് തടയിടാന്‍ കഴിഞ്ഞ സന്തോഷം നിര്‍മാതാക്കളുടെ സംഘടന മറച്ചുവയ്ക്കുന്നില്ല.
പ്രണയം ജീവിതത്തെ മാറ്റിമറിക്കുന്ന കഥ പറയുമ്പോഴും അതിന്റെ ചതിക്കുഴികളും ചിത്രം തുറന്ന് കാട്ടുന്നു. കല്യാണത്തിന് മുമ്പുള്ള പ്രണയവും അതിന് ശേഷമുണ്ടാകുന്ന മാനസികമായ പൊരുത്തക്കേടുകളും എങ്ങനെയാണെന്നും അതിനെ എങ്ങനെ സുഖകരമാക്കി മാറ്റിയെടുക്കാമെന്നും സിനിമ കാട്ടിത്തരുന്നു. കുട്ടികള്‍ മാതാപിതാക്കളെ കണ്ടാണ് പഠിക്കുന്നത് എന്ന മനശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് തിരക്കഥ തയ്യാറാക്കിയത്. അത് തന്നെയാണ് ചിത്രത്തിന്റെ കരുത്തും.
https://www.facebook.com/Malayalivartha






















