സിനിമയുടെ ചിത്രീകരണത്തിനിടെ മോഹന്‍ലാലിന് അണുബാധ പിടിപെട്ടു

മേജര്‍ രവിയുടെ 1971 ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മോഹന്‍ലാലിന് ഇന്‍ഫെക്ഷന്‍ പിടിപെട്ടു. ചിത്രത്തില്‍ യുദ്ധരംഗങ്ങള്‍ ചിത്രീകരിച്ചപ്പോള്‍ വലിയ തീയും പുകയും ഉണ്ടാകാനായി നൂറോളം ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നു. ടയറ് കത്തുമ്പോഴുള്ള കറുത്ത പുക ശ്വസിച്ചാണ് മോഹന്‍ലാലിന് അണുബാധ ഉണ്ടായത്.
താരങ്ങള്‍ ഒഴികെയുള്ളവരെല്ലാം മാസ്‌ക് ധരിച്ചാണ് ലൊക്കേഷനില്‍ നിന്നത്. എന്നാല്‍ അഭിനയിക്കുമ്പോള്‍ മാസ്‌ക് ധരിക്കാനൊക്കില്ലല്ലോ. അതുകൊണ്ട് മൂന്നാല് ദിവസം പുക ശ്വസിച്ചാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ അഭിനയിച്ചത്. ഇന്‍ഫെക്ഷന്‍ പിടിച്ചതോടെ വിശ്രമിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായില്ല. ആന്റിബയോട്ടിക്സ് എടുത്ത് അഭിനയം തുടര്‍ന്നു.

നോട്ട്നിരോധനം ഉള്‍പ്പെടെ ചിത്രീകരണത്തെ ബാധിച്ച സമയത്തായിരുന്നു ഇത്. താന്‍ അവധിയെടുത്താല്‍ അത് നിര്‍മാതാവിന് വലിയ നഷ്ടം ഉണ്ടാക്കുമെന്ന് മോഹന്‍ലാലിന് അറിയാമായിരുന്നു. അതെല്ലാം കണക്ക് കൂട്ടിയാണ് അദ്ദേഹം റിസ്‌ക് എടുക്കാന്‍ തയ്യാറായത്. രാജസ്ഥാനിലെ കാലാവസ്ഥ ഏറെ പ്രതികൂലമായിരുന്നു. രാത്രി കഠിനമായ തണുപ്പ്. പകല്‍ കടുത്ത ചൂടും. ഈ തണുപ്പും ചൂടും സഹിച്ചാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഏതാണ്ട് മുപ്പതിലധികം ദിവസം കഴിച്ച് കൂട്ടിയത്.

ടാങ്കര്‍ ഉപയോഗിച്ചുള്ള സീനുകള്‍ വളരെ അപകടകരമായിരുന്നു. മുപ്പതിലധികം ടാങ്കറുകളാണ് ചിത്രീകരണത്തിന് ഉപയോഗിച്ചത്. ഏറ്റവും മുമ്പിലുള്ള ടാങ്ക് തിരിയാന്‍ അല്‍പം വൈകിയാല്‍ പിന്നിലുള്ള ടാങ്കറിന്റെ ബാരലില്‍ ചെന്നിടിക്കും. അത് വലിയ സ്ഫോടനം ഉണ്ടാക്കും.

എന്നാല്‍ ഷൂട്ടിംഗിന്റെ ഒരു ഘട്ടത്തിലും ഇത്തരം അനിഷ്ടങ്ങള്‍ സംഭവിച്ചില്ലെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ പറഞ്ഞു. അതുപോലെ ടാങ്കറുകള്‍ ഓടിക്കുമ്പോഴുണ്ടാകുന്ന പൊടുപടലങ്ങള്‍ കാരണം ശ്വാസം പോലും പലപ്പോഴും ലഭിക്കില്ല. പുക ഉയര്‍ന്നാല്‍ മൈക്കിലൂടെ വിളിച്ച് പറയുന്നത് പോലും ആര്‍ട്ടിസ്റ്റുകള്‍ക്ക് കേള്‍ക്കാനാവില്ലെന്നും ബാദുഷ പറഞ്ഞു.
https://www.facebook.com/Malayalivartha






















