കാവ്യയ്ക്കൊപ്പം കറങ്ങാന്‍ ദിലീപ് മറ്റൊരു പോര്‍ഷെ കെയിന്‍ വാങ്ങി

കാവ്യ മാധവനുമായുള്ള വിവാഹത്തിന് ശേഷം ദിലീപിന് ശുക്രന്‍ തെളിഞ്ഞു. നിര്‍മാതാക്കളും തിയേറ്ററുടമകളും തമ്മിലുള്ള പ്രശ്നത്തില്‍ ഇടപെട്ട് സിനിമാ പ്രതിസന്ധി മാറ്റിയതോടെ പ്രേക്ഷകര്‍ക്കും സിനിമാക്കാര്‍ക്കും ദിലീപ് 'ദ റിയല്‍ ഹീറോ' ആയി.
എല്ലാത്തിനും കാരണം കാവ്യ തന്നെ.. വിവാഹവും വാഹനവും വീടുമൊക്കെ സ്വന്തമാക്കാന്‍ ഓരോ 'കറക്ട് ടൈം' ഉണ്ടെന്നാണല്ലോ, ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ പൊര്‍ഷെയുടെ ലക്ഷ്വറി എസ്യുവി കെയ്നിന്റെ പ്ലാറ്റിനം എഡീഷനാണ് ദിലീപ് വാങ്ങിയത്. രണ്ടു വര്‍ഷം മുമ്പ് താരം ഒരു പോര്‍ഷെ പനമേര സ്വന്തമാക്കിയിരുന്നു.
അന്ന് വെള്ള നിറത്തിലുള്ള കാറായിരുന്നു.ശേഷം സ്വന്തമാക്കുന്ന രണ്ടാമത്ത പോര്‍ഷെ കാറാണിത്. മഹാഗണി മെറ്റാലിക് നിറത്തിലുള്ള കെയിനാണ് വാങ്ങിയിരിക്കുന്നത്.കൊച്ചിയിലെ പോര്‍ഷെ ഡീലര്‍ഷിപ്പില്‍ നിന്നാണ് കാര്‍ സ്വന്തമാക്കിയത്.

ഈ ആഡംബര എസ് യുവി മലയാല്‍താരങ്ങളില്‍ മമ്മൂട്ടിയ്ക്കും പൃഥ്വിയ്ക്കും കുഞ്ചാക്കോയ്ക്കും മാത്രമേ ഉള്ളൂ. 2002ലായിരുന്നു പോര്‍ഷെ കെയിനിന്റെ രാജ്യാന്തര വിപണിയിലെ അവതരണം.അന്ന് പുറത്തിറങ്ങിയതിന്റെ രണ്ടാം തലമുറയിലുള്ളതാണ് ഇത്.

പൂജ്യത്തില്‍ നിന്ന് നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 7.3 സെക്കന്റ് മാത്രം മതി. പരമാവധി വേഗത 221 കിലോമീറ്ററാണ്. ഏകദേശം 1.10 കോടി രൂപയാണ് കൊച്ചിയിലെ വാഹനത്തിന്റെ എക്സ്റൂം വില.
നടന്‍ ദിലീപ് പോര്‍ഷെ കെയിന്‍ സ്വന്തമാക്കി. പോര്‍ഷെയുടെ ലക്ഷ്വറി എസ്യുവി കെയിനിന്റെ പ്ലാറ്റിനം എഡിഷനാണ് ദിലീപ് സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ പോര്‍ഷെ ഡീലര്‍ഷിപ്പില്‍ നിന്നാണ് താരം കാര്‍ സ്വന്തമാക്കിയത്. നേരത്തെ കുഞ്ചാക്കോ ബോബനും കെയിന്‍ പ്ലാറ്റിനം എഡിഷന്‍ മോഡല്‍ സ്വന്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















