പ്രേമത്തിന്റെ പേരില്‍ ലഭിക്കുന്ന ഒരു അംഗീകാരവും തനിക്ക് വേണ്ട; സായ് പല്ലവി

മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ സായ് പല്ലവി സിനിമകളുടെ തിരക്കിലാണ്. പ്രേമത്തിന്റെ പേരില്‍ ലഭിക്കുന്ന ഒരു അംഗീകാരവും തനിക്ക് വേണ്ട എന്നാണ് താരം പറയുന്നത്. കാരണം ആ അംഗീകാരം താന്‍ അര്‍ഹിക്കുന്നില്ല. സായി പറയുന്നു.
പ്രേമത്തിനു ശേഷം ദുല്‍ഖറിന്റെ നായികയായി കലി ചിത്രത്തിലൂടെ മലയാളത്തില്‍ തുടര്‍ന്നുവെങ്കിലും ആരാധകര്‍ക്ക് എന്നും പ്രിയം മലരിനോട് തന്നെ. പ്രേമത്തിലെ അഭിനയം സായി പല്ലവിക്ക് ഭാഗ്യങ്ങള്‍ മാത്രമാണ് കൊണ്ട് വന്നതെന്ന് താരം തന്നെ തുറന്ന് സമ്മതിച്ചിട്ടുമുള്ളതാണ്. എന്നാൽ ആ സിനിമയുടെ പേരില്‍ തനിക്ക് ലഭിക്കുന്ന ഒരു അംഗീകാരവും താന്‍ അര്‍ഹിക്കുന്നില്ലെന്നാണ് സായിക്ക് പറയാനുളളത്. 'പ്രേമം ചിത്രത്തിനു വേണ്ടി കൂടുതല്‍ കഷ്ടപ്പെടുകയും പരിശ്രമിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇതൊക്കെ എനിക്ക് അര്‍ഹതപ്പെട്ടതാണെന്ന് ഞാന്‍ വിശ്വസിക്കുമായിരുന്നു.

എന്നാല്‍ എന്റെ കാര്യത്തില്‍ ഇതൊക്കെ ദൈവത്തിന്റെ അനുഗ്രഹം മാത്രമാണ്. ' സായി പല്ലവി പറയുന്നു. അതേ സമയം പ്രേമം സിനിമയിലെ മലരിനോട് എത്രമാത്രം ആഴത്തിലുള്ള ആരാധനയാണ് പ്രേക്ഷകര്‍ക്ക് തോന്നിയിട്ടുള്ളതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അമ്പരന്നു പോയ്. താന്‍ പഠിക്കുന്ന ജോര്‍ജിയയില്‍ വരെ തന്നെ തേടി ആരാധകര്‍ എത്തിയെന്നും താരം പറയുന്നു.
'എന്റെ പിറന്നാള്‍ ദിവസം ആശംസകള്‍ അറിയിക്കാന്‍ വേണ്ടി നിരവധി പേര്‍ എന്റെ താമസസ്ഥലത്ത് എത്തിയിരുന്നു. അവര്‍ എന്റെ കോളജില്‍ വന്ന് പ്രൊഫസറോട് സംസാരിക്കുകയും ഞാന്‍ എവിടെയാണ് താമസിക്കുന്നതെന്ന് കണ്ടുപിടിക്കുകയുമായിരുന്നു. അങ്ങനെ എന്റെ താമസസ്ഥലത്തെത്തി പിറന്നാള്‍ ആശംസകള്‍ നല്‍കി.

ദുബായില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും നിരവധി പേരാണ് പ്രേമം എന്ന സിനിമ ചെയ്തതിന് ശേഷം തന്നെ വിളിച്ച് ആശംസകള്‍ അറിയിച്ചത്. ഇതൊന്നും താന്‍ പ്രതീക്ഷിച്ചതല്ലെന്നും സായി കൂട്ടിച്ചേര്‍ക്കുന്നു. രണ്ട് മലയാള ചിത്രങ്ങളില്‍ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും ദക്ഷിണേന്ത്യയിലൊട്ടാകെ ചിരപരിചിതയായ താരമായി ഉയരാന്‍ സായി പല്ലവിക്ക് കുറഞ്ഞനാളുകള്‍ കൊണ്ട് സാധിച്ചിരിക്കുകയാണ്. 
https://www.facebook.com/Malayalivartha






















