പൃഥ്വിയുടെ പുതിയ പോസ്റ്റിനും പൊങ്കാലയിട്ട് ആരാധകര്‍

പൃഥ്വിയുടെ ഇംഗ്ലീഷ് പോസ്റ്റുകള്‍ ഒന്നും മനസിലാകാതെ ആരാധകര്‍ മൂക്കത്ത് വിരല് വച്ചുപോകും. പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ ഒരു മലയാളം പോസ്റ്റ് എഴുതിക്കഴിഞ്ഞാല്‍ കണ്ണുനിറഞ്ഞുപോകുമെന്നാണ് ആരാധകര്‍ പറയുന്നത്. മനസ്സിലാകാത്തതു തന്നെ കാരണം. ഇപ്പോഴിതാ പൃഥ്വിയുടെ പുതിയ പോസ്റ്റും ആരാധകര്‍ക്കിടയിലും ട്രോളന്മാര്‍ക്കിടയിലും ചര്‍ച്ചയാകുന്നു.
ടിയാന്‍ എന്ന പുതിയ സിനിമയുടെ ചിത്രീകരണാനുഭവം വിവരിച്ച് എഴുതിയ പോസ്റ്റാണ് ട്രോളിന് ഇടയാക്കിയത്. ഇത്തവണയും കടുകട്ടി ഇംഗ്ലീഷില്‍ തന്നെയാണ് താരത്തിന്റെ പോസ്റ്റ്. ഇതുവരെ തനിക്കായി എഴുതിയില്‍ ഏറ്റവും സങ്കീര്‍ണമായ കഥാപാത്രമാണ് ടിയാനിലെ അസ്ലാന്‍ എന്നാണ് പൃഥ്വി പോസ്റ്റില്‍ പറയുന്നത്. ചിത്രീകരണം പൂര്‍ത്തിയായിട്ടും അസ്ലന്‍ തന്നില്‍ ഉണ്ടെന്നും ആ കഥാപാത്രം ഒരുപാട് പ്രചോദനമായെന്നും പൃഥ്വി പറഞ്ഞു.

മലയാളത്തിലെ തന്നെ ഏറ്റവും വലിയ പ്രൊഡക്ഷനാണ് ഈ സിനിമയുടേതെന്ന് പൃഥ്വി വ്യക്തമാക്കുന്നു. റെഡ്‌റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് ആണ് നിര്‍മാണം. ചിത്രീകരണത്തിലുടനീളം ഇന്ദ്രജിത്തുമായി വഴക്കിട്ടിരുന്നെന്നും എന്നാല്‍ പിന്നീട് അതേ ഷോട്ട് മോനിട്ടറില്‍ കാണുമ്പോള്‍ പരസ്പരം മാപ്പുപറഞ്ഞിട്ടുണ്ടെന്നും പൃഥ്വി പറഞ്ഞു.
ഇംഗ്ലീഷിലായിരുന്നു ഈ വിവരണങ്ങളെല്ലാം. ഇതോടെ ആരാധകര്‍ രസകരമായ കമന്റുകളുമായി എത്തി. 'കേരള സര്‍ക്കാര്‍ പോലും മലയാളീകരിച്ചു, ഇനിയെങ്കിലും ഒന്ന് മലയാളത്തില്‍ പറയൂ രാജൂ എട്ടാ, ഞങ്ങള്‍ക്കും ഒന്ന് മനസ്സിലാക്കട്ടെ, ഇത് എല്ലാ മലയാള നടന്മാരോടും ഉള്ള അപേക്ഷ ആണ്. നമ്മള്‍ മലയാളികള്‍ അല്ലെ മലയാളീകരിക്കൂ, ഈ അപേക്ഷ ദുല്‍ക്കറിനോടും കൂടി ഉള്ളതാ'...

'എന്റെ ഭാഗത്തും തെറ്റുണ്ട്..... ലൈക് അടിച്ചു വിട്ടാല്‍ മതിയാര്‍ന്നു... വെറുതെ വായിക്കാന്‍ ശ്രമിച്ചു'...'ഞങ്ങ മലയാളം മീഡിയമാ... അതോണ്ട് രാജുഏട്ടന്റെ പോഷ്ടിന്റെ പകര്‍പ്പവകാശം ഞങ്ങ, ഇങ്ങള്‍ക്ക് കല്‍പ്പിച്ച് തരണ്.' ഇങ്ങനെ രസകരമായ നിരവധി കമന്റുകളാണ് പേജില്‍ വന്നുകൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha






















