പാര്‍വതി ജയറാം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. എതിര്‍പ്പുമായ് യുവ നടി പാര്‍വതി രംഗത്ത്

കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ മാധവിക്കുട്ടിയെ അവതരിപ്പിച്ച് കൊണ്ടാണ് പാര്‍വതി ജയറാമിന്റെ മടങ്ങി വരവ്. ചിത്രത്തില്‍ മാധവിക്കുട്ടിയുടെ മധ്യവയസ്സ് മുതലുള്ള കാലഘട്ടമാണ് പാര്‍വതി ജയറാം അവതരിപ്പിക്കുന്നത്. യുവ നായിക പാര്‍വതിയാണ് മാധവിക്കുട്ടിയുടെ ചെറുപ്പവും കൗമാരവും അവതരിപ്പിക്കുന്നത്. എന്നാല്‍ ആമിലെ കഥാപാത്രത്തിനായ് രണ്ടു പാര്‍വതിമാരും തമ്മില്‍ മത്സരം മുറുകുകയാണ്. മാധവിക്കുട്ടിയുടെ വേഷം താന്‍ മാത്രം ചെയ്യാമെന്ന നിലപാടിലാണ് പാര്‍വതി.
മാധവിക്കുട്ടിയുടെ യൗവ്വനം മുതല്‍ 75 വയസ് വരെയുള്ള കാലമാണ് സിനിമയില്‍ പറയുന്നത്. ആദ്യ പകുതി യുവനടി പാര്‍വതിയെയും രണ്ടാം പകുതി ജയറാമിന്റെ ഭാര്യ പാര്‍വതിയെയും വച്ച് ചിത്രീകരിക്കാമെന്ന് കമല്‍ അറിയിച്ചു. 75 വയസുള്ള സ്ത്രീയായി യുവനടി പാര്‍വതിയെ മേക്കപ്പ് ചെയ്യുമ്പോള്‍ വാര്‍ദ്ധക്യത്തിന്റെ മുഴുവന്‍ ഫീലും കിട്ടില്ലെന്ന ആശങ്കയാണ് കമലിനെ ഇത്തരത്തില്‍ ചിന്തിപ്പിച്ചത്.

മാധവിക്കുട്ടിയുടെ യൗവ്വനം ചിത്രീകരിച്ച ശേഷം ഒരു മാസത്തെ ഇടവേള തന്നാല്‍ വണ്ണം വെച്ച് നാല്‍പത്കാരിയുടെ ശാരീരിക പ്രകൃതത്തിലേക്ക് താന്‍ മാറാമെന്ന് യുവ നടി പാര്‍വതി തന്നെ അറിയിക്കുമാകയായിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി ഓപ്പണ്‍ ഡേറ്റ് നല്‍കാനും പാര്‍വതി തയ്യാറാണ്.

എന്നാല്‍ പാര്‍വതി ജയറാം അഭിനയിക്കാന്‍ മുന്നോട്ട് വന്നത് ഒഴിവാക്കാന്‍ കമല്‍ തയ്യാറായിട്ടില്ല. യുവനടി പാര്‍വതിയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാനുള്ള ശ്രമത്തിലാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. പാര്‍വതി ജയറാമിന്റെ മടങ്ങി വരവിന് ഭര്‍ത്താവ് ജയറാം തന്നെയാണ് മുന്‍കൈ എടുത്തത്. പുതിയ ചിത്രമായ ആമിയില്‍ പാര്‍വതിയെ നായികയാക്കിക്കൂടേ എന്ന് ജയറാമാണ് കമലിനോട് ചോദിച്ചത്.

ജയറാമും പാര്‍വതിയുമായി വളരെ അടുത്ത ബന്ധമാണ് കമലിനുള്ളത്. കമലിന്റെ ശുഭയാത്ര എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ഇരുവരുടെയും പ്രണയത്തിന് അദ്ദേഹം സാക്ഷ്യം വഹിക്കുകയും ഇരുവര്‍ക്കും വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. അന്ന് പാര്‍വതിയുടെ അമ്മ ഇരുവരുടെയും പ്രണയത്തിന് എതിരായിരുന്നു.
നേരത്തെ മലയാളിയായ ബോളിവുഡ് താരം വിദ്യ ബാലന്‍ ആയിരുന്നു ഈ ചിത്രത്തിലേക്ക് കരാര്‍ ആയിരുന്നത്. എന്നാല്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കമലിനെ ആക്രമിച്ചതോട് കൂടി കടുത്ത ബിജെപി അനുഭാവി ആയ വിദ്യ ബാലന്‍ ഷൂട്ടിങ് തുടങ്ങുന്നതിന് തൊട്ടുമുന്‍പ് സിനിമയില്‍ നിന്നും പിന്‍മാറുക ആയിരുന്നു. ആമിയില്‍ വിദ്യാബാലന് പകരം തബു എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
https://www.facebook.com/Malayalivartha






















