അങ്ങനെയെങ്കില്‍ അങ്ങനെ അവരുടെ ആഗ്രഹം നടക്കട്ടെ; ശ്രീനിവാസന്‍

ഒടുവില്‍ ശ്രീനിയുടെ വാക്കുകളെത്തി. മക്കളുടെ ആഗ്രഹത്തിന് ഞാന്‍ എതിരല്ല. അവരുടെ ജീവിതം അവരുടെ തീരുമാനം. ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനാകുന്നു. പാല സ്വദേശിയായ അര്‍പിത സെബാസ്റ്റ്യന്‍ ആണ് വധു. വിവാഹവാര്‍ത്ത അച്ഛന്‍ ശ്രീനിവാസന്‍ സ്ഥിരീകരിച്ചു. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ധ്യാനും അര്‍പിതയും വിവാഹിതരാകുന്നത്. ധ്യാന്‍ മറ്റൊരു മതത്തില്‍ നിന്നും വിവാഹം കഴിക്കുന്നതില്‍ തനിക്കോ ഭാര്യയ്‌ക്കോ യാതൊരു എതിര്‍പ്പും ഇല്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കുന്നു. 'ഇത് അവരുടെ ആഗ്രഹമാണ്. അതല്ലേ ഏറ്റവും പ്രധാനം. അതില്‍ നമ്മള്‍ ഇടപെടാന്‍ പാടില്ല'. അദ്ദേഹം പറ!ഞ്ഞു.
തിരുവനന്തപുരത്ത് ഏപ്രില്‍ രണ്ടിന് വിവാഹനിശ്ചയം. ഏപ്രില്‍ ഏഴിന് കണ്ണൂരില്‍ വച്ചാണ് വിവാഹം. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ആണ് അര്‍പിത ജോലി ചെയ്യുന്നത്. സിനിമാസുഹൃത്തുക്കള്‍ക്കായി ഏപ്രില്‍ 10ന് എറണാകുളത്ത് വിരുന്നും ഒരുക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















