മോളിവുഡ് താരവും ബോളിവുഡ് താരവും വീണ്ടും ഒന്നിക്കുന്നു

മോളിവുഡ് താരവും ബോളിവുഡ് താരവും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിന്റെയും അമിതാഭ് ബച്ചന്റെയും കാര്യമാണ് പറയുന്നത്. പ്രശസ്ത പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും പ്രധാന വേഷങ്ങളിലെത്തുന്നത്.
മഞ്ജു വാര്യരും പ്രകാശ് രാജുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 3ഡി സാങ്കേതിക വിദ്യയില്‍ ഒരുങ്ങുന്ന ചിത്രം ഒരു ഫാന്റസി എന്റര്‍ടൈനറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ ഷോലേയുടെ റീമേക്കായ രം ഗോപാല്‍ വര്‍മയുടെ ആഗിലും മേജര്‍ രവിയുടെ കാണ്ഡഹാറിലും ബച്ചനും ലാലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
https://www.facebook.com/Malayalivartha






















