വിവാദങ്ങളിലും ദിലീപ് കാവ്യാ ചിത്രങ്ങള്‍ വൈറല്‍

വിവാഹ ശേഷം പൊതുവേദികളില്‍ നിന്നെല്ലാം അകന്ന് നില്‍ക്കുകയാണ് കാവ്യ മാധവന്‍. ഏറെ ആഘോഷിക്കപ്പെട്ട ദിലീപ്-കാവ്യ വിവാഹത്തിന് ശേഷം കാവ്യ പൊതുവേദികളിലോ മറ്റു പരിപാടികളിലോ എത്തിയിട്ടില്ല. സ്വകാര്യ യാത്രകള്‍ക്കായി വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ഇരുവരേയും ആരാധകര്‍ വിടാതെ പിന്തുടരുന്നുണ്ട്. അതുകൊണ്ട് തന്നെ യാത്രകളിലെ ഇരുവരുടെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.
വിവാഹ ശേഷം ഇരുവരും ഒന്നിച്ചുള്ള വളരെക്കുറച്ച് ചിത്രങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. വിവാഹ ശേഷം കാവ്യയെ കാണാന്‍ സാധിക്കുന്നില്ലെന്ന പരാതിയും ആരാധകര്‍ക്കുണ്ട്. ഫെയ്സ്ബുക്കില്‍ പോലും കാവ്യ എത്താതായി. ഈ സാഹചര്യത്തില്‍ കാവ്യയുടെയും ദിലീപിന്റെയും പുതിയ ഫോട്ടോ ഫേസ്ബുക്കില്‍ വൈറലാകുന്നു. ദിലീപും കാവ്യയുമൊന്നിച്ചുള്ള സ്വകാര്യ യാത്രയ്ക്കിടെ ആരോ എടുത്ത ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ജീന്‍സും ടോപ്പുമാണ് കാവ്യയുടെ വേഷം. വിവാഹ ശേഷം കാവ്യയുടെയും ദിലീപിന്റെയും ചിത്രങ്ങളൊന്നും പുറത്ത് വന്നട്ടില്ല. ഇതുപോലെ എവിടെയെങ്കിലും സ്വകാര്യ യാത്ര ചെയ്യുമ്പോള്‍ പിന്നാലെ പോകുന്ന പാപ്പരാസികള്‍ പരത്തിയ ചില ചിത്രങ്ങള്‍ മാത്രമാണ് പുറത്ത് വന്നത്.
പൊതു പരിപാടികളിലോ, സ്വകാര്യ വിരുന്നുകളിലോ കാവ്യ പങ്കെടുക്കാറില്ല. എന്തിനേറെ പറയുന്നു, വിവാഹ ശേഷം ഫേസ്ബുക്കില്‍ പോലും കാവ്യ പ്രത്യക്ഷപ്പെട്ടില്ല. അതിനിടയില്‍ കാവ്യ സിനിമയിലേക്ക് മടങ്ങിയെത്തുമോ എന്നുള്ള ചോദ്യവും ഉയരുന്നു. ദിലീപുമായുള്ള വിവാഹത്തിന് മുന്‍പ് കാവ്യ ജീത്തു ജോസഫിന്റെ സ്ത്രീപക്ഷ ചിത്രത്തില്‍ കരാറൊപ്പുവച്ചിരുന്നു. എന്നാല്‍ വിവാഹ ശേഷം ആ സിനിമ ഉപേക്ഷിച്ചു എന്നാണ് കേള്‍ക്കുന്നത്.

ദിലീപുമായുള്ള വിവാഹത്തിന് ശേഷം രണ്ട് വട്ടം മാത്രമേ കാവ്യയുടെ ഫോട്ടോ പിടിക്കാന്‍ പാപ്പരാസികള്‍ക്ക് കഴിഞ്ഞിട്ടുള്ളൂ. വിവാഹ ശേഷം ഹണിമൂണിന് പോയ കാവ്യയ്ക്കും ദിലീപിനും പിന്നാലെ എത്തി എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു ഒന്ന്. കാവ്യയുടെ ജന്മനാടായ നീലേശ്വരത്ത് കാവ്യ എത്തിയപ്പോഴും പടം പിടിച്ചു.
ദിലീപുമായുള്ള വിവാഹ ശേഷം നടന്ന സൈബര്‍ ആക്രമണത്തിനെതിരെ കാവ്യ പരാതി നല്‍കിയതും വാര്‍ത്തയായിരുന്നു. ഓണ്‍ലൈന്‍ വസ്ത്രവ്യാപാരത്തെ ബാധിയ്ക്കുന്ന തരത്തിലുള്ള കമന്റുകളും ട്രോളുകളും വന്നതോടെയാണ് കാവ്യ പ്രതികരിച്ചത്. കാവ്യയുടെ പരാതിയില്‍ അന്വേഷണം തുടര്‍ന്നുകൊണ്ടിരിയ്ക്കുകയാണ്.

മഞ്ജു ഭാര്യയായിരിക്കുമ്പോള്‍ അഭിനയിപ്പിക്കാന്‍ വിടുമോ എന്ന് പ്രിയദര്‍ശന്‍ ചോദിച്ചിരുന്നു. അന്ന് എന്റെ ഭാര്യ മറ്റൊരാളെ കെട്ടിപ്പിടിച്ച് അഭിനയിക്കുന്നത് എനിക്കിഷ്ടമല്ല എന്ന് പറഞ്ഞ നടനാണ് ദിലീപ്. പൊതു ചടങ്ങുകളില്‍ ദിലീപ് പങ്കെടുക്കുന്നുണ്ട് പക്ഷെ എന്തുകൊണ്ട് ദിലീപ് കാവ്യായെ ക്യാമറക്ക് മുന്നില്‍ കൊണ്ടുവരുന്നില്ലെന്നാണ് ആരാധകരുടെ ചോദ്യം ?

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും അയലത്തെ വീട്ടിലെ കുട്ടിയെ പോലെ ഇന്നും കാവ്യയെ ആരാധകര്‍ സ്‌നേഹിക്കുന്നുണ്ട്. കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് ദിലീപ്. വിവാദങ്ങള്‍ ഇടയ്ക്ക് ഇരുവരെയും ബാധിച്ചിരുന്നെങ്കിലും വീണ്ടും ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് താര ദമ്പതികളെ. ക്യാമറയ്ക്ക് മുന്നില്‍ വന്നില്ലെങ്കിലും വേണ്ടില്ല, ഉത്തമ ഭാര്യയും കുടുംബിനിയുമായി തെറ്റിപ്പിരിയാതെ ദിലീപിനൊപ്പം കാവ്യ സന്തോഷവതിയായി ജീവിയ്ക്കട്ടെ എന്നാണ് നല്ലവരായ പാപ്പരാസികളുടെ പ്രാര്‍ത്ഥന.
https://www.facebook.com/Malayalivartha






















