മിയ കാരണം കുഞ്ചാക്കോ ബോബന്‍ തോള് തകര്‍ന്ന് ആശുപത്രിയിലെത്തി

ഈ സിനിമ നടന്മാരൊക്കെ എത്ര ഈസിയായിട്ടാ നായികമാരെ എടുക്കുന്നത്? എടുത്തു കൊണ്ടു നടക്കുക, ഓടുക, ഡാന്‍സ് ചെയ്യുക, സ്റ്റണ്ട് ചെയ്യുക... എത്ര സിംമ്പിള്‍ ആയിട്ട് ചിരിച്ചു കൊണ്ടാ ഇതൊക്കെ ചെയ്യുന്നേ, നമ്മള്‍ എത്ര ആയാസപ്പെട്ടാ ഈ പണി ചെയ്യുന്നതല്ലേ. പക്ഷേ കാണുന്ന സുഖമൊന്നും ഈ സീനുകള്‍ക്കില്ലെന്ന് പ്രണയ താരം കുഞ്ചാക്കോ ബോബന്‍ പറയും. കാരണം എടുത്തു പൊക്കി ഒരിക്കലും മറക്കാത്ത പണി മേടിച്ചിട്ടുണ്ട് ചാക്കോച്ചന്‍.
വിശുദ്ധന്‍ സിനിമയില്‍ രണ്ടു തവണ മിയയെ എടുക്കുന്ന സീനുണ്ട്. ആദ്യത്തേത് അത്ര കുഴപ്പമില്ല എടുത്തുകൊണ്ട് വെറുതേ നടന്ന ചെറിയ ഷോട്ട്. രണ്ടാമത്തേത് അല്‍പ്പം കടുപ്പമായിരുന്നു. രാത്രി വാമഗമണ്ണിലെ തണുപ്പിലൂടെ ഏറെ ദൂരം നടക്കുന്ന സീന്‍. മഞ്ഞിനൊപ്പം മഴ പെയ്യിച്ച് മെഷീനും. കുത്തേറ്റു കിടക്കുന്ന മിയയെ എടുത്ത് കരഞ്ഞു കൊണ്ടാണ് നടക്കുന്നത്.

നമ്മള്‍ സ്‌ക്രീനില്‍ കണ്ട ആ കരച്ചില്‍ ഒര്‍ജിനല്‍ തന്നെ, കാരണം മിയയേയും കൊണ്ട് നടന്ന ശേഷം ചാക്കേച്ചന്‍ ആശുപത്രിയിലായിരുന്നു. തോളെല്ലിന്റെ ലിഗ്മെന്റിന് പരിക്ക്. അതോടെ ഇങ്ങനെ സാഹസത്തിന് പോയിട്ടില്ല.

കസ്തൂരിമാനിലും ഇതേ പോലെ പേടിച്ചിട്ടുണ്ടെന്ന് ചാക്കോച്ചന്‍ പറയുന്നു. പാട്ടിനിടെ മീരജാസ്മിനെ എടുത്തു കൊണ്ട് പാടവരമ്പിലൂടെ നടക്കുന്ന സീന്‍. അന്‍പത് കിലോയോളം ഭാരമുള്ള മീരയും വഴുക്കലുള്ള പാടവരമ്പും. സ്‌ക്രീനില്‍ കണ്ട പ്രണയ ഭാവമൊന്നുമല്ലായിരുന്നു മനസ്സില്‍ വീഴുമോ എന്ന നല്ല പേടിയായിരുന്നെന്ന് പ്രണയ നായകന്‍ സമ്മതിക്കുന്നു.
https://www.facebook.com/Malayalivartha






















