എ.കെ സാജന് വീണ്ടും മമ്മൂട്ടി സിനിമ, ഓര്‍ഡിനറി ടീം വീണ്ടും

പുതിയ നിയമത്തിന് ശേഷം എ.കെ സാജന് വീണ്ടും മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നു. സിനിമയുടെ തിരക്കഥയെഴുത്ത് കൊച്ചിയില്‍ പുരേഗമിക്കുകയാണ്. ഈവര്‍ഷം തന്നെ ചിത്രീകരണം ഉണ്ടാകും. പുതിയ മുഖം ഹിറ്റായത് കൊണ്ട് മമ്മൂട്ടി ഡേറ്റ് നല്‍കാന്‍ തയ്യാറായി. പുതിയ മുഖത്തിന്റെ കഥ ഇഷ്ടപ്പെട്ട മമ്മൂട്ടി കമ്മിറ്റ് ചെയ്ത മറ്റ് പ്രോജക്ടുകള്‍ മാറ്റിവച്ചാണ് അന്നാ ചിത്രം ചെയ്തത്. ധ്രുവം എന്ന സിനിമയുടെ കഥയും സംഭാഷണവും എഴുതിയാണ് എ.കെ സാജന്‍ സിനിമയിലെത്തുന്നത്. അന്ന് മുതല്‍ തുടങ്ങിയതാണ് മമ്മൂട്ടിയുമായുള്ള ബന്ധം. പിന്നീട് ദ്രോണ എന്ന ചിത്രത്തിന് തിരക്കഥയെഴുതി.
ഓര്‍ഡിനറി ടീം വീണ്ടും ഒന്നിക്കുന്നു. ചാക്കോച്ചനും നാദിയാമൊയ്തുവുമാണ് പ്രഥാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓര്‍ഡിനറിക്ക് ശേഷം സുഗീതും ചാക്കോച്ചനും ഒന്നിച്ച മധുരനാരങ്ങ, ത്രി ഡോട്ട്‌സ് എന്നീ ചിത്രങ്ങള്‍ സാമ്പത്തിക വിജയമായിരുന്നു. തുടര്‍ന്നാണ് വീണ്ടും ഈ ടീം ഒന്നിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ആദ്യ മൂന്ന് സിനിമകളിലും ഉണ്ടായിരുന്ന ബിജുമേനോന്‍ ഇത്തവണയില്ല എന്ന പ്രത്യേകതയുമുണ്ട്. താമസിക്കാതെ ചിത്രീകരണം തുടങ്ങും.
ഷട്ടറിന് ശേഷം ജോയി മാത്യു സംവിധാനം ചെയ്യുന്ന സിനിമയില്‍ പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്. എഴുപതുകളിലെയും എണ്‍പതുകളിലെയും നക്‌സലൈറ്റ് പ്രസ്ഥാനങ്ങളുടെ അറിയപ്പെടാത്ത സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. സംവിധായകന്‍ തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. നക്‌സലൈറ്റ് പ്രസ്ഥാനങ്ങളുമായി വളരെ അടുത്ത ബന്ധം ഉള്ള ആളായിരുന്നു ജോയി മാത്യൂ. പുതുമുഖങ്ങള്‍ക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളുമുണ്ടാകും.
https://www.facebook.com/Malayalivartha






















