ഷൂട്ടിങ്ങിനിടെ കൂട്ടച്ചിരി പരത്തി ഒരു രംഗം...

ശ്രീനിവാസന്റെ ചിത്രത്തില്‍ ഷൂട്ടിങിനിടെ അബന്ധത്തില്‍ നടന്ന ഒരു സംഭവം ലോക്കേഷനില്‍ കൂട്ടച്ചിരി പരത്തി. ഒരിടവേളയ്ക്കു ശേഷം ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ചിത്രമാണ് 'പവിയേട്ടന്റെ മധുരച്ചൂരല്‍.' നവാഗതനായ ശ്രീകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള രസകരമായ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ചിത്രത്തില്‍ നായകന്‍ പവിത്രനായി ശ്രീനിവാസനും, നായികയായ ഭാര്യ ആനിയായി ലെനയുമാണ് അഭിനയിക്കുന്നത്.
ശ്രീനിവാസന്‍ ചവിട്ടുന്ന സൈക്കിളിന്റെ പുറകിലിരുന്ന് ലെന വരുന്ന രംഗം ചിത്രീകരിക്കവേ, ലെന സൈക്കിളില്‍ നിന്നും താഴെ വീഴുന്ന വീഡിയോയാണ് ചിരിപരത്തുന്നത്. ലെന തന്നെ ഈ വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വീണെങ്കിലും ലെനയ്ക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ല.
വ്യത്യസ്ത മതങ്ങളില്‍ നിന്ന് പ്രണയവിവാഹിതരായ പവിത്രന്‍ മാഷും ആനി ടീച്ചറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഇരുവരുടെയും ദാമ്പത്യം നേരിടുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഹരിശ്രീ അശോകന്‍, വിജയരാഘവന്‍, ലിഷോയ്, വിജയന്‍ കാരന്തൂര്‍, നന്ദു പൊതുവാള്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഞ്ജീവനി ക്രിയേഷന്‍സിന്റെ ബാനറില്‍ വി സി സുധന്‍, സി വിജയന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
https://www.facebook.com/Malayalivartha






















