സിനിമയെ വെല്ലുന്ന ശ്രീവിദ്യയുടെ കയ്പേറിയ ജീവിതകഥ ഇങ്ങനെ

16ാം വയസ്സില്‍ ചട്ടമ്പിക്കവലയിലൂടെ നായികയായി തിരശീലക്ക് മുന്നില്‍ വന്നു സത്യനായിരുന്നു ചിത്രത്തിലെ നായകന്‍. പിന്നീടങ്ങോട്ട് നിരവധി വേഷങ്ങള്‍, ഭാവപ്പകര്‍ച്ചകള്‍, മലയാള സിനിമയിലെ അതുവരെയുള്ള നായികാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതാന്‍ ഈ അഭിനേത്രിക്ക് കഴിഞ്ഞു. പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന അഭിനേത്രിയായ ശ്രീവിദ്യയുടെ ജീവിതകഥ സിനിമയെ വെല്ലുന്ന തരത്തിലുള്ളതാണ്. നായികയായും സഹതാരമായും അമ്മയായും സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന ശ്രീവിദ്യ കുടുംബത്തിലെ കഷ്ടപ്പാടുകള്‍ കാരണം സിനിമയിലേക്കെത്തിയാണ്.
പ്രശസ്ത സംഗീതജ്ഞയായ എംഎല്‍ വസന്തകുമാരിയുടെ മകളുടെ രക്തത്തില്‍ കല അലിഞ്ഞു ചേര്‍ന്നിരുന്നു. തമിഴ് ഹാസ്യ താരമായ അച്ഛനും സംഗീതജ്ഞയായ അമ്മയും. താരത്തിന്റെ കടന്നുവരവു തന്നെ കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ്. വളരെ കയ്പേറിയ കുട്ടിക്കാലമായിരുന്നു താരത്തിന്റേത്. ശ്രീവിദ്യയ്ക്ക് ഒരു വയസ്സു തികയുന്നതിന് മുന്‍പു തന്നെ അച്ഛന്‍ കിടപ്പിലായി.

പിന്നീട് കുടുംബത്തിന്റെ ചുമതല അമ്മ ഏറ്റെടുത്തു. അമ്മയ്ക്ക് താങ്ങായി പ്രവര്‍ത്തിച്ച താരം 13-ാം വയസ്സില്‍ സ്വന്തം കുടുംബം നോക്കുന്നതിനു വേണ്ടിയാണ് സിനിമയിലേക്ക് കടന്നുവന്നത്. ഭാര്യയായും കാമുകിയായും അമ്മയായും നിരവധി റോളുകളില്‍ വെള്ളിത്തിരയില്‍ തന്റേതായ ഇടം കണ്ടെത്തിയ ശ്രീവിദ്യയുടെ ജീവിതകഥ സിനിമയെ വെല്ലുന്നതായിരുന്നു.
അഭിനയത്തില്‍ മാത്രമല്ല സംഗീതത്തിലും ശ്രീവിദ്യ കഴിവു തെളിയിച്ചിട്ടുണ്ട്. സുരേഷ് ഗോപി അമല ടീമിന്റെ എന്റെ സൂര്യപുത്രിയിലെ സംഗീതജ്ഞയുടെ റോള്‍ അനായാസേനയാണ് അവര്‍ അഭിനയിച്ചത്. 40 വര്‍ഷം മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന ശ്രീവിദ്യ 850 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇതിനിടയില്‍ പ്രണയവും ഒട്ടേറെ സനിമകളില്‍ നായകനായി അഭിനയിച്ച കമല്‍ഹസനുമായുള്ള പ്രണയം ആരംഭിച്ചത് ശ്രീവിദ്യ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ്. ഇരുകുടുംബങ്ങളുടെയും പിന്തുണ ഇവരുടെ പ്രണയത്തിനുണ്ടായിരുന്നു. അല്‍പ്പായുസ്സേ ആ പ്രണയത്തിനുണ്ടായിരുന്നുള്ളൂ. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു.
പ്രണയത്തകര്‍ച്ചയെ ആത്മാവിനെ പറിച്ചെടുത്തതു പോലെ എന്നാണ് ശ്രീവിദ്യ വിശേഷിപ്പിച്ചത്. കമല്‍ഹസനുമായുള്ള വേര്‍പിരിയലിനെത്തുടര്‍ന്ന് തീക്കനല്‍ സിനിമയുടെ അസോസിയേറ്റ് പ്രൊഡ്യൂസറായ ജോര്‍ജ് തോമസുമായി ശ്രീവിദ്യ അടുപ്പത്തിലായി. പിന്നീട് ക്രിസ്ത്യാനിയായി മതം മാറിയ താരം ജോര്‍ജ് തോമസിന്റെ ജീവിത പങ്കാളിയായി. വിവാഹ ശേഷം വീട്ടമ്മയായി ഒതുങ്ങി ജീവിക്കാനായിരുന്നു ശ്രീവിദ്യയ്ക്ക് താല്‍പ്പര്യം. എന്നാല്‍ ഭര്‍ത്താവ് നിര്‍ബന്ധിപ്പിച്ച് അഭിനയത്തിലേക്ക് തള്ളിവിട്ടു. ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം വഴക്കിലേക്ക് മാറി. ഒടുവില്‍ അര്‍ബുദത്തിന് കീഴടങ്ങി. 2003 ലാണ് ശ്രീവിദ്യയ്ക്ക് അസുഖം സ്ഥിരീകരിക്കുന്നത്. ചികിത്സയ്ക്കിടയിലും താരം അഭിനയം തുടര്‍ന്നിരുന്നു. 2006 ഒക്ടോബര്‍ 19ന് ശ്രീവിദ്യ മരണത്തിനു മുന്നില്‍ കീഴടങ്ങി.
https://www.facebook.com/Malayalivartha






















