ബെന്‍ ലാലു അലക്സിനെ അനുഗ്രഹിക്കാന്‍ മമ്മൂട്ടി

നടന്‍ ലാലു അലക്സിന്റെയും ബെറ്റിയുടെയും മകന്‍ ബെന്‍ ലാലു അലക്സ് വിവാഹിതനായി. ഇന്നലെ പിറവം ഹോളി കിംഗ്സ് ക്നാനായ കാതോലിക് പള്ളിയിലായിരുന്നു ചടങ്ങ്. സുഹൃത്തിന്റെ മകനെ അനുഗ്രഹിക്കാന്‍ നടന്‍ മമ്മൂട്ടിയെത്തി. കോട്ടയം കിടങ്ങൂര്‍ കൈതവേലില്‍ വീട്ടില്‍ സിറില്‍ ജോസിന്റെയും മിനി സിറിലിന്റെയും മകള്‍ മീനു സിറിലാണ് വധു. ഓര്‍ക്കുട്ട് ഒരോര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലഭിനയിച്ച സിറില്‍ ദുബായില്‍ ജോലി ചെയ്യുകയാണിപ്പോള്‍. മിനി ഐയര്‍ലണ്ടിലാണ് ജോലി നോക്കുന്നത്. ചിലപ്പോള്‍ ബെന്നും അവിടേക്ക് പറന്നേക്കും. വിസയ്ക്കും മറ്റുമായി ഇരുവരുടെയും വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















