ജോജുജോര്‍ജിന്റെ പുതിയ വീട്ടില്‍ താരസംഗമം

നടന്‍ ജോജുജോര്‍ജിന്റെ പുതിയ വീടിന്റെ വെഞ്ചരിപ്പിന് താര സംഗമം. തൃശൂരില്‍ യൂറോപ്യന്‍ മാതൃകയിലാണ് വീട് പണിതത്. കഴിഞ്ഞ ദിവസമായിരുന്നു പാല് കാച്ചല്‍. രാവിലെ പള്ളിയില്‍ നിന്ന് വികാരിയും മറ്റുമെത്തി ചടങ്ങുകള്‍ നടത്തി. രാത്രി മമ്മൂട്ടിയെത്തി. വീടിന്റെ ഡിസൈന്‍ അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടതായി ജോജു പറഞ്ഞു. ജോജുവിന്റെ സിനിമാ ജീവിതത്തില്‍ ഏറെ നിര്‍ണായക ഘട്ടത്തില്‍ സഹായിച്ച അനൂപ്‌മേനോന്‍, ജയസൂര്യ എന്നിവരും എത്തി. ഏറെ നാളിന് ശേഷം അനൂപും ജയസൂര്യയും കണ്ടുമുട്ടി എന്ന പ്രത്യേകതയും ചടങ്ങിനുണ്ടായിരുന്നു. ട്രിവാന്‍ഡ്രം ലോഡ്ജ് പോലുള്ള സിനിമകളില്‍ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷം തന്നത് അനൂപ്‌മേനോനായിരുന്നു. പിന്നെ ആദ്യമായി മുഴുനീള ഹാസ്യകഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടി രാജാധിരാജയില്‍ അവസരം തന്നു. അങ്ങനെ തന്റെ കരിയറില്‍ നിര്‍ണായകമായ വ്യക്തികളെയെല്ലാം താരം വിളിച്ചു. ജീവിതത്തില്‍ ജോജുവിന് ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത് നടന്‍ ബിജുമേനോനോടാണ്. അദ്ദേഹം കുടുംബസമേതം എത്തിയെന്നും ജോജു പറഞ്ഞു. സൈജു കുറുപ്പ്, പിന്നെ ആദ്യമായി നിര്‍മിച്ച ചാര്‍ളിയുടെ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് തുടങ്ങിയവരും പങ്കെടുത്തു.
https://www.facebook.com/Malayalivartha






















