അമിത കൂലി നല്‍കിയില്ല; ഗായിക രശ്മി സതീഷിന് ഡ്രൈവറുടെ അസഭ്യവര്‍ഷം

താമസസ്ഥലത്തേക്ക് വിളിച്ച ഓട്ടോറിക്ഷ അമിതകൂലി ചോദിച്ചത് നല്‍കാത്തതിനെ തുടര്‍ന്ന് ഗായിക രശ്മി സതീഷിന് ഡ്രൈവറുടെ അസഭ്യവര്‍ഷം. കഴിഞ്ഞദിവസം കൊച്ചിയിലായിരുന്നു സംഭവം. എംജി റോഡില്‍ നിന്നും എസ്ആര്‍എം റോഡിലെ താമസ സ്ഥലത്തേക്കാണ് രശ്മി ഓട്ടോയില്‍ സഞ്ചരിച്ചത്. ഇതിനായി 60 രൂപയാണ് കൂലിയായി ആവശ്യപ്പെട്ടത്.
എന്നാല്‍ 32 രൂപ മാത്രമല്ലേ മീറ്ററില്‍ കാണുന്നുള്ളൂ എന്ന് ചോദിച്ചതോടെ ഡ്രൈവര്‍ പുറത്തിറങ്ങി അസഭ്യം പറയുകയായിരുന്നെന്ന് രശ്മി പറഞ്ഞു. ഓട്ടോയില്‍നിന്നും പുറത്തിറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞുവെക്കുകയും ചെയ്തു. സംഭവത്തില്‍ രശ്മി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി നോര്‍ത്ത് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















