റിമിയുടെ ചോദ്യത്തിന് മോഹന്‍ലാലിന്റെ മറുചോദ്യം

പൊതു വേദിയില്‍ പലപ്പോഴും റിമി ടോമിയുടെ ചോദ്യങ്ങള്‍ ആള്‍ക്കാരെ ചിരിപ്പിയ്ക്കാറുണ്ട്. പലപ്പോഴും ഇത്തരം ചോദ്യങ്ങള്‍ റിമിയ്ക്ക് തന്നെ പാരയാകാറുണ്ട് എന്നതാണ് സത്യം. ഏഷ്യനെറ്റിന്റെ പത്തൊന്‍പതാം ഫിലിം അവാര്‍ഡിന്റെ വേദിയിലും റിമി ഒരു ചോദ്യവുമായി എത്തി. എന്നാല്‍ റിമിയ്ക്ക് ആള് മാറിപ്പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ... സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനോടായിരുന്നു റിമി ടോമിയുടെ ചോദ്യം. അസ്സല്‍ ഒരു മറുചോദ്യമായിരുന്നു ആ ചോദ്യത്തിന് റിമിയ്ക്ക് കിട്ടിയ മറുപടി.
പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളുടെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിച്ച ശേഷം മോഹന്‍ലാല്‍ പറഞ്ഞു, 'നിങ്ങള്‍ സിനിമയ്ക്ക് തരുന്ന സ്നേഹവും, നിങ്ങള്‍ ഞങ്ങള്‍ക്ക് തരുന്ന സ്നേഹവും.. ഈ വിജയം നിങ്ങളുടെ വിജയമാണ്. തീര്‍ച്ചയായും നല്ല നല്ല സിനിമകളുണ്ടാവാന്‍ ഇതൊരു തുടക്കമാകട്ടെ.. എല്ലാത്തിനും നന്ദി..' എന്ന്

പെട്ടന്ന് വേദിയിലേക്ക് കയറിവന്ന റിമി ടോമി ചോദിച്ചു, 'ഒരൊറ്റ ചോദ്യം കൂടെ ചോദിച്ചിട്ട് ഞാന്‍ പോകുകയാണ്..പല പല ഭാഷകളിലേക്ക് പോകുമ്പോള്‍, മലയാളത്തില്‍ കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ സ്നേഹവും ബഹുമാനവും അവിടെ കിട്ടുന്നതായി ലാലേട്ടന് തോന്നുന്നുണ്ടോ?' എന്ന്..

'റിമിയോട് ഞാനൊരു ചോദ്യം ചോദിക്കട്ടെ, റിമിയ്ക്ക് സ്വന്തം അമ്മയെയാണോ അമ്മായി അമ്മയെയാണോ കൂടുതല്‍ ഇഷ്ടം..?' മോഹന്‍ലാലിന്റെ ഈ പ്രതികരണത്തിന് സദസ്സില്‍ നിന്ന് ഒരു വമ്പന്‍ കൈയ്യടിയും കിട്ടി.. അതിനിടയില്‍ റിമി ടോമി ലാലിനോട് എന്തോ സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു..

എന്തൊക്കെ പറഞ്ഞാലും, റിമി ടോമിയുടെ ചോദ്യം ശരിയാണ്. മനമാന്ത എന്ന ചിത്രത്തിലൂടെ 2016ല്‍ തെലുങ്ക് സിനിമയില്‍ എത്തിയ മോഹന്‍ലാലിന് മികച്ച സ്വീകരണമാണ് അവിടെ ലഭിയ്ക്കുന്നത്. ജനത ഗാരേജ് എന്ന ചിത്രം 150 കോടി കടന്നതോടെ, മലയാളത്തില്‍ ഹിറ്റായ പുലിമുരുകനും ഒപ്പവും മൊഴിമാറ്റി തെലുങ്കില്‍ റിലീസ് ചെയ്തിരുന്നു. അതും മികച്ച വിജയം നേടി.
https://www.facebook.com/Malayalivartha






















