വാലന്റൈന്‍സ് ആശംസകളുമായി 'പ്രേമം' വീണ്ടും തീയ്യേറ്ററുകളില്‍

അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കിയ നിവിന്‍ പോളി ചിത്രം 'പ്രേമം' വീണ്ടും ചെന്നൈയില്‍ പ്രദര്‍ശിപ്പിക്കുന്നു. വാലസന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ചാണ് പ്രേമം വീണ്ടും പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നത്. തുടര്‍ച്ചയായി 250 ദിവസങ്ങളാണ് പ്രേമം തീയ്യേറ്ററുകളില്‍ നിറഞ്ഞോടിയത്. വ്യാജന്‍ ഇറങ്ങിയിതൊന്നും കേരളത്തെ പോലെ തമിഴ്‌നാട്ടിലെ പ്രേക്ഷകരെ കുലുക്കിയില്ലെന്നതും ശ്രദ്ധേയം. ചെന്നൈയിലെ പ്രമുഖ മള്‍ട്ടിപ്ലെക്‌സുകളിലാണ് ഏതൊരു മലയാളചിത്രത്തിന്റെ അണിയറക്കാര്‍ക്കും അസൂയയുണ്ടാക്കുന്നവിധം ചിത്രം സ്വീകരിക്കപ്പെട്ടത്.
ഈ ചിത്രത്തിന്റെ ഒരു തമിഴ് റീമേക്ക് തങ്ങള്‍ക്ക് വേണ്ടെന്നുപോലും അവിടുത്തെ പ്രേക്ഷകക്കൂട്ടായ്മകള്‍ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം ഒന്നര വര്‍ഷത്തിനിപ്പുറം പ്രത്യേക പ്രദര്‍ശനത്തിനെത്തുമ്‌ബോഴും പ്രേമത്തിന് മികച്ച വരവേല്‍പ്പാണ് തമിഴ് പ്രേക്ഷകര്‍ നല്‍കുന്നത്. ചെന്നൈയിലെ ലൂക്‌സ് സിനിമാസ് ആണ് പ്രേമത്തിന്റെ പ്രത്യേക പ്രദര്‍ശനം നടക്കുക. ഫെബ്രുവരി 10 മുതല്‍ 16 വരെ നീളുന്ന ഒരാഴ്ചത്തെ സ്‌പെഷ്യല്‍ പ്രദര്‍ശനം.
ദിനവും വൈകിട്ട് 3.15ന് ഓരോ ഷോ വീതം. ഇതിനിടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വെബ്‌സൈറ്റായ ബുക്ക് മൈ ഷോയില്‍ ആദ്യ മൂന്ന് ദിവസങ്ങളിലെ പ്രദര്‍ശനങ്ങളുടെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ചെന്നൈ എസ്പിഎസ് സിനിമാസിന്റെ ഉടമസ്ഥതയിലുള്ള എസ്‌കേപ്പ് മള്‍ട്ടിപ്ലെക്‌സിലായിരുന്നു ചിത്രം തുടര്‍ച്ചയായി ഇരുനൂറിലേറെ ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ഇരുനൂറ് ദിവസങ്ങള്‍ക്ക് ശേഷം ചെന്നൈ കാനത്തൂരിലുള്ള മായാജാല്‍, ട്രിച്ചി, തിരുനെല്‍വേലി എന്നിവിടങ്ങളിലെ തീയേറ്ററുകളിലും പ്രേമം റീറിലീസ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















