എസ്ര'യുടെ സ്‌ക്രീനില്‍ കൈയടി നേടി മമ്മൂട്ടി; 26 സെക്കന്റില്‍ ഡേവിഡ് നൈനാന്റെ മാസ് ഇന്‍ട്രോ

പുത്തന്‍ പടങ്ങള്‍ തിയേറ്ററിലേക്ക്. പൃഥ്വിരാജിന്റെ ഹൊറര്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളില്‍ കൈയടി ഉയര്‍ത്തി മമ്മൂട്ടി. നവാഗതനായ ജയ് കെ സംവിധാനം ചെയ്ത് പൃഥ്വി നായകനായി ഇന്ന് തീയേറ്ററുകളിലെത്തിയ 'എസ്ര'യ്‌ക്കൊപ്പമാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന 'ദി ഗ്രേറ്റ് ഫാദറി'ന്റെ ടീസര്‍ പ്രദര്‍ശിപ്പിക്കുന്നത്. 'എസ്ര'യുടെ പുലര്‍ച്ചെ തുടങ്ങിയ ആദ്യപ്രദര്‍ശനങ്ങള്‍ നടക്കുന്ന തീയേറ്ററുകളില്‍ 'ഡേവിഡ് നൈനാനാ'യി ദി ഗ്രേറ്റ് ഫാദര്‍ ടീസറിലെ തീയേറ്ററുകളില്‍ ആവേശമുണര്‍ത്തുന്നുണ്ട്. 11 മണിക്ക് ശേഷം യുട്യൂബിലെത്തുമെന്ന് അണിയറക്കാര്‍ അറിയിച്ചിരിക്കുന്ന ടീസറിന് 26 സെക്കന്റ് ദൈര്‍ഘ്യമാണുള്ളത്.
അനുരാഗ കരിക്കിന്‍വെള്ളത്തിന് ശേഷം ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും സന്തോഷ് ശിവനും ഷാജി നടേശനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. ഫാമിലി ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ് ചിത്രം. സ്‌നേഹ നായികയാവുന്ന ചിത്രത്തില്‍ ആര്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഉറുമി, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആര്യ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ഇത്.
https://www.facebook.com/Malayalivartha






















