ലാല്‍ ഫാന്‍സുകാരുടെ പൊങ്കാല, നിയമനടപടിയുമായി മുന്തിരിവള്ളി നിര്‍മ്മാതാവ്

മോഹന്‍ലാല്‍ ആരാധകരെന്ന് അവകാശപ്പെട്ട് ഫേസ്ബുക്കിലൂടെ മോശം പരാമര്‍ശം നടത്തിയവര്‍ക്കെതിരെ നിയമനടിപടിക്കൊരുങ്ങി മുന്തിരിവള്ളി സിനിമയുടെ നിര്‍മ്മാതാവ് സോഫിയ പോള്‍. ചിത്രത്തിന് വേണ്ടത്ര പ്രമോഷന്‍ നല്‍കിയില്ലെന്ന് പറഞ്ഞാണ് ലാല്‍ ആരാധകരെന്നും ഫാന്‍സ് പ്രവര്‍ത്തകരെന്നും അവകാശപ്പെട്ട് അസഭ്യവര്‍ഷം നടത്തിയത്.
സോഫിയ പോളിന്റെയും മകന്‍ കെവിന്‍ പോളിന്റെയും ഫേസ്ബുക്ക് പേജിലും പേഴ്‌സണല്‍ മെസ്സേജുമായാണ് ചിലര്‍ അസഭ്യം പറഞ്ഞിട്ടുള്ളത്. അസഭ്യം പറഞ്ഞതിന്റെയും അസത്യം പ്രചരിപ്പിച്ചവരുടെയും ഫേസ്ബുക്ക് പോസ്റ്റും കമന്റുകളും ഉള്‍പ്പെടുന്ന സ്‌ക്രീന്‍ ഷോട്ടോട് കൂടിയാണ് സോഫിയാ പോള്‍ നിയമനടപടിക്കൊരുങ്ങുന്നത്.
മോഹന്‍ലാല്‍-ജിബു ജേക്കബ് കൂട്ടുകെട്ടിലിറങ്ങിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ സിനിമയുടെ നിര്‍മ്മാതാവാണ് സോഫിയ പോള്‍. ജനുവരി 20-ന് റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമ ഹിറ്റായിട്ടും പോസ്റ്ററുകള്‍ അടിക്കാന്‍ പോലും നിര്‍മ്മാതാവ് തയ്യാറാകുന്നില്ലെന്നാണ് വിമര്‍ശകരുടെ പരാതി. ചിത്രത്തിന് വേണ്ടത്ര പ്രമോഷന്‍ നല്‍കിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
മുന്തിരിവള്ളി സിനിമയെ തകര്‍ക്കാനും നിര്‍മ്മാതാവെന്ന രീതിയില്‍ തന്നെ തകര്‍ക്കാനുമാണ് മോഹന്‍ലാല്‍ ആരാധകരെന്ന് അവകാശപ്പെട്ട് രംഗത്തു വന്നവര്‍ ശ്രമിക്കുന്നത്. ഉണ്ണി ലാലേട്ടന്‍, വൈശാഖ് കെ.വി അക്കൗണ്ടുകളില്‍ നിന്നാണ് വളരെ മോശം കമന്റുകള്‍ വന്നിട്ടുള്ളത്. സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് സോഫിയ പോള്‍ പരാതി നല്‍കിയിട്ടുള്ളത്.
പുലിമുരുകന് ശേഷം ഇറങ്ങുന്ന മോഹന്‍ലാല്‍ ചിത്രമെന്ന രീതിയില്‍ മുന്തിരിവള്ളികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച പ്രമോഷനല്‍ പരിപാടികളാണ് ചിത്രത്തിന് വേണ്ടി ചെയ്തത്. കുടുമബ ചിത്രമെന്ന നിലയില്‍ ചിത്രത്തിന് വന്‍സ്വീകാര്യതയാണ് ലഭിച്ചത്.
കടുത്ത മോഹന്‍ലാല്‍ ആരാധകരാണ് സോഫിയ പോളും കുടുംബവും. മോഹന്‍ലാലിനെ നായകനാക്കി ചിത്രം ചെയ്യുകയെന്നത് തങ്ങളുടെ സ്വപ്നമായിരുന്നുവെന്നും മുന്‍പ് സോഫിയ പോള്‍ പറഞ്ഞിരുന്നു. തനിക്കെതിരെ മോശം പരാമര്‍ശം നടത്തുന്നവര്‍ മോഹന്‍ലാല്‍ ആരാധകരാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് സോഫിയ പറഞ്ഞു.
https://www.facebook.com/Malayalivartha






















