മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോടികളായി മാറിയ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിനും വേര്‍പിരിഞ്ഞു

അമര്‍ അക്ബര്‍ അന്തോണിയിലൂടെയും കട്ടപ്പനയിലെ ഹൃത്വിക് റോഷനിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോടികളായി മാറിയ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിനും വേര്‍പിരിഞ്ഞു! ഞെട്ടേണ്ട, ഇരുവരും പിണങ്ങി പിരിഞ്ഞതൊന്നുമല്ല. ആദ്യ രണ്ടു ചിത്രങ്ങളിലും കഥയും തിരക്കഥയുമെല്ലാം ഒന്നിച്ചു തയാറാക്കിയിരുന്ന ഇവര്‍ അഭിനയിക്കാന്‍ വേണ്ടിയാണ് വേര്‍പിരിഞ്ഞത്.
വിഷ്ണുവിനു പിന്നാലെ ബിബിനും അഭിനയത്തിലേക്ക് കടക്കുകയാണ്. കട്ടപ്പനയിലെ ഹൃത്വിക് റോഷനില്‍ ചെറിയൊരു വേഷം ചെയ്ത ബിബിന്‍, റാഫിയുടെ പുതിയ ചിത്രമായ റോള്‍ മോഡല്‍സില്‍ വില്ലന്‍ റോളില്‍ എത്തുകയാണ്. വിഷ്ണു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ബിബിന്റെ കരിയറിലെ വഴിത്തിരിവായി ചിത്രം മാറട്ടെയെന്നും വിഷ്ണു ആശംസിച്ചു. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖത്തിനുള്ള വനിത ഫിലിം അവാര്‍ഡ് വിഷ്ണുവിന് ലഭിച്ചിരുന്നു. ബിബിനൊപ്പമാണ് വിഷ്ണു പുരസ്‌കാര വേദിയില്‍ എത്തിയത്. ചിത്രത്തിന്റെ സംവിധായകന്‍ നാദിര്‍ഷാ ആണ് അവാര്‍ഡ് സമ്മാനിച്ചത്.
https://www.facebook.com/Malayalivartha






















