അവസാനം നറുക്ക് വീണത് മഞ്ജുവിന്; കമലിന്റെ 'ആമി' മഞ്ജു വാര്യര്‍

കമലിന്റെ ആമി എന്ന സിനിമയില്‍ മാധവിക്കുട്ടിയായി മഞ്ജു വാര്യര്‍ എത്തുന്നു. മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കമലിന്റെ ആമി. കമലാദാസിന്റെ ജീവിത കഥ പറയുന്ന ആമിയില്‍ നിന്നു വിദ്യാബാലന്‍ പിന്മാറിയതോടെയാണ് മഞ്ജുവിലേക്ക് കഥാപാത്രമെത്തിയത്. പലതവണ നീണ്ടുപോയ പ്രോജക്ട് ആണ് ആമി.
2015 സെപ്റ്റംബറില്‍ ആരംഭിക്കും എന്നായിരുന്നു വാര്‍ത്തകള്‍. ചിത്രത്തിനായി കമല്‍ മുംബൈയിലെത്തുകയും സംഗീതം അടക്കമുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി ചെയ്തതുമാണ്. സിനിമയില്‍ വിദ്യാ ബാലന്‍ അഭിനയിക്കുന്നുവെന്നും ചിത്രത്തിനായി വിദ്യ മലയാളം പഠിക്കുന്നുവെന്നും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ പെട്ടന്നാണ് നടി പിന്മാറിയത്. എന്നാല്‍ ചിത്രീകരണം തുടങ്ങാന്‍ അഞ്ച് ദിവസം ബാക്കി നില്‍ക്കെ വിദ്യാ ബാലന്‍ പിന്‍മാറുകയായിരുന്നു.
തുടര്‍ന്ന് തബു, പാര്‍വ്വതി മേനോന്‍, പാര്‍വ്വതി ജയറാം എന്നീ നായികമാര്‍ ആമിയാകുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും സംവിധായകന്‍ കമല്‍ ഇക്കാര്യം നിഷേധിക്കുകയായിരുന്നു. കമല്‍ സംവിധാനം ചെയ്ത ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയിലെ ഒരു പ്രണയകാലത്ത് എന്നീ ചിത്രങ്ങളിലും മഞ്ജു അഭിനയിച്ചിട്ടുണ്ട്. കമല്‍ സംവിധാനത്തില്‍ മഞ്ജുവിന്റെ മൂന്നാമത്തെ ചിത്രമായിരിക്കും ആമി.
https://www.facebook.com/Malayalivartha






















