വില്ലന്‍ വേഷം കെട്ടിയാടിയെങ്കിലും സംഭവിച്ചത്...

മലയാള സിനിമയിലെ ആക്ഷന്‍ ഹീറോയിനായി നില്‍ക്കുമ്പോഴാണ് വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ബാബു രാജുമായി വാണി വിശ്വനാഥിന്റെ വിവാഹം കഴിയുന്നത്. വില്ലന്‍ വേഷങ്ങളിലൂടെയെത്തി കോമഡി റോളുകളിലൂടെ മലയാളിയുടെ മനസില്‍ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് ബാബുരാജ്. ഇടികൊള്ളാന്‍ മാത്രം വിധിക്കപ്പെട്ടിരുന്ന കാലത്ത് കൊലക്കേസില്‍ ബാബുരാജ് ജയിലില്‍ കിടന്നിട്ടുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് വാണി ബാബുരാജിന്റെ ജീവിതസഖിയായത്.
പക്ഷെ സിനിമകളില്‍ വില്ലന്‍ വേഷം കെട്ടിയാടിയ ബാബുരാജിന് അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തെ ചെറുക്കാനായില്ല. ബാബുരാജിന് കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ രണ്ടാംമൈലിലുള്ള റിസോര്‍ട്ടിലേക്ക് വെള്ളം എടുക്കാനായി അഞ്ചു സെന്റ് സ്ഥലം വാങ്ങുന്നതിന് 2012ല്‍ സണ്ണിയുമായി കരാര്‍ എഴുതിയിരുന്നു. സണ്ണിയുടെ ബന്ധുക്കളുടെ എതിര്‍പ്പ് മൂലം വില്‍പ്പന നടപടി മുടങ്ങി. ഇതു സംബന്ധിച്ച തര്‍ക്കങ്ങളും പോലീസ് കേസും നിലനില്‍ക്കുന്നുണ്ട്.

ഇന്നലെ രാവിലെ ഈ ഭൂമിയിലുള്ള കുളത്തിലെ വെള്ളം വറ്റിക്കാനായി ബാബുരാജ് തൊഴിലാളികളുമായി എത്തിയതോടെ തര്‍ക്കമുണ്ടായി. പോലീസ് പോയതിനു ശേഷം തുടര്‍ന്ന തര്‍ക്കമാണ് അക്രമത്തിലെത്തിയത്. ഇടതു നെഞ്ചിന് മുകളിലും വലതുകൈത്തണ്ടയിലും പുറത്തുമായി മൂന്നു വെട്ടുകളാണ് ഏറ്റത്. സംഭവം ഞെട്ടലോടെയാണ് വാണി വിശ്വനാഥ് അറിഞ്ഞത്.

വെട്ടേറ്റ ബാബുരാജ് അപകടനില തരണം ചെയ്തു. ലോ കോളജില്‍ പഠിക്കുമ്പോഴാണ് ബാബുരാജ് കേസില്‍പ്പെടുന്നത്. അദ്ദേഹത്തിന്റെ കൂട്ടുകാര്‍ ഒരു കൊലക്കേസില്‍പ്പെട്ടു. ബാബുവും കൂടെ ഉണ്ടാകുമെന്ന ഊഹത്തില്‍ പോലീസ് അദ്ദേഹത്തെ പ്രതിയാക്കുകയായിരുന്നു. പന്തയത്തിലൂടെയാണ് ആക്ഷന്‍ നായികയും വില്ലനു തമ്മിലുള്ള പ്രണയം വളര്‍ന്നത്. പിന്നീട് സൗഹൃദം പ്രേമത്തിലേക്ക് വഴിമാറാന്‍ അധികം വൈകിയില്ല.
https://www.facebook.com/Malayalivartha






















