വെട്ടിനു പിന്നിലെ സത്യാവസ്ഥ എന്താണ്...? ബാബുരാജ് പറയുന്നു

'ഈ വസ്തു മൂന്നുവര്‍ഷം മുമ്പ് മുഴുവന്‍ വിലയും കൊടുത്ത് ഞാന്‍ വാങ്ങിയതാണ്. പക്ഷേ ആധാരം റജിസ്റ്റര്‍ ചെയ്യാന്‍ ചെല്ലുമ്പോഴാണ് അറിയുന്നത് ഇദ്ദേഹമല്ല ഈ സ്ഥലത്തിന്റെ ഉടമയെന്ന് ഞാന്‍ അറിയുന്നത്. ഇദ്ദേഹത്തിന്റെ പേര് സണ്ണി തോമസ് എന്നാണ്. അച്ഛന്റെ പേര് തോമസ് സണ്ണിയും. സണ്ണിയുടെ വസ്തു എന്നാണ് ഈ സ്ഥലം അറിയപ്പെട്ടതും. അതിനാല്‍ വാങ്ങിയ കാലത്ത് അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നുമില്ല. ആധാരം രജിസ്റ്റര്‍ ചെന്നപ്പോള്‍ മാത്രമാണ് ഈ നൂലാമാലകളെ കുറിച്ചൊക്കെ അറിയുന്നത്. തോമസ് സണ്ണിയുടെ നാലുമക്കള്‍ക്കും അവകാശമുള്ള ഭൂമിയാണിത്. അവരാരും അറിയാതെയാണ് ഇദ്ദേഹം ഭൂമി വിറ്റത്. ഇദ്ദേഹത്തിനെതിരെ അടിമാലി കോടതിയില്‍ വഞ്ചനയ്ക്കും ആള്‍മാറാട്ടത്തിനും കേസ് കൊടുത്തിട്ടുണ്ട്.
ഞാന്‍ കുളം വറ്റിക്കാന്‍ ചെന്നതൊന്നുമല്ല. വെള്ളം കുറഞ്ഞപ്പോള്‍ മോട്ടര്‍ ഇറക്കി വയ്ക്കാനും കുളം വൃത്തിയാക്കാനും എത്തിയതായിരുന്നു. ആ കുളത്തില്‍ നിന്നും രണ്ടുവര്‍ഷമായിട്ട് അദ്ദേഹത്തിന്റെ സമ്മതത്തോടുകൂടിയായിരുന്നു വെള്ളമെടുത്തിരുന്നതും. കുളം വൃത്തിയാക്കി കരിങ്കല്ലുകൊണ്ട് കെട്ടുകയും ചെയ്തു. ഇദ്ദേഹം പ്രശ്‌നമുണ്ടാക്കുമെന്ന് അറിയാമായിരുന്നു. അതുകൊണ്ട് മൂന്നാര്‍ ട്രിബ്യൂണല്‍ കോടതിയില്‍ നിന്നും ഇന്‍ജങ്ഷന്‍ ഓര്‍ഡറുമായാണ് ഞാന്‍ ചെന്നത്. അല്ലാതെ കയ്യേറിയതല്ല. കോടതി ഉത്തരവുമായാണ് കുളം വൃത്തിയാക്കാന്‍ വന്നിരിക്കുന്നത് എന്നു പറഞ്ഞുകൊണ്ടിരിക്കെ അദ്ദേഹം ഒരു സംസാരമോ പ്രകോപനമോ ഇല്ലാതെ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു.
മകളുടെ കല്യാണത്തിനു വേണ്ടിയാണ് ഭൂമി വില്‍ക്കുന്നതെന്നൊക്കെ പറഞ്ഞപ്പോള്‍ അയാളില്‍ നിന്നു വാങ്ങിയതാണ് ഈ ഭൂമി. നാട്ടുകാര്‍ക്കെല്ലാം അറിയാം ഇതൊക്കെ. കൊടുത്ത പൈസകൊണ്ട് അദ്ദേഹം മകളുടെ കല്യാണം നടത്തി. ഇദ്ദേഹം പള്ളിയിലെ കപ്യാരായിരുന്നു. നല്ല ആളായിട്ടാണ് അറിയപ്പെടുന്നത്. പക്ഷേ ആരോടും സഹകരിക്കില്ല. ഇതിനിടെ ഇദ്ദേഹത്തിന് ഒരു കാര്‍ അപകടം ഉണ്ടായി. ആ സമയത്ത് 50,000 രൂപ ഞാന്‍ കൊടുത്തതുമാണ്. 
തെറ്റിദ്ധരിക്കപ്പെട്ട വാര്‍ത്തകളാണ് ഈ സംഭവത്തോടനുബന്ധിച്ച് വരുന്നത്. ബാബുരാജ് ഒരു ആവശ്യവുമില്ലാതെ കുളം വറ്റിക്കാന്‍ പോയി എന്നതല്ല യഥാര്‍ഥ സംഭവം. പരുക്ക് കാര്യമായിത്തന്നെയുണ്ട്. നെഞ്ചിലെ മസിലിനാണ് വേട്ടേറ്റത്. രാജഗിരി ആശുപത്രിയില്‍ ആണ് ഇപ്പോള്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ബാബുരാജ് എന്നു കേള്‍ക്കുമ്പോഴേ എല്ലാവര്‍ക്കും എന്തോ കുഴപ്പംപിടിച്ച പോലെയാണ്. എന്നെ ഏറ്റവും വിഷമിപ്പിച്ചതും അതാണ്. നമ്മള്‍ ഒരാള്‍ക്ക് സഹായം ചെയ്ത് വസ്തുവാങ്ങി. അത് കേസിലും പെട്ടു. പൈസ കൊടുത്തു വാങ്ങിയ സ്ഥലത്തെ കുളം വറ്റിയ്ക്കാന്‍ ചെന്നപ്പോള്‍ വെട്ടും കൊണ്ടു. എന്നിട്ട് ഞാനെന്തോ ചെയ്ത മട്ടില്‍ വാര്‍ത്തകളും വന്നു. സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്‌തെന്നു വച്ച് ജീവിതത്തിലും വില്ലനാക്കല്ലേ എന്ന അപേക്ഷ മാത്രമേയുള്ളൂ.' എന്ന് ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha






















