കുഞ്ചാക്കോ ബോബനില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍

മലയാള ചലച്ചിത്ര താരം കുഞ്ചാക്കോ ബോബനില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. ഇടുക്കി കട്ടപ്പന സ്വദേശി പി.ജെ വര്‍ഗീസാണ് പിടിയിലായത്. സ്ഥലംഇടപാടില്‍ വര്‍ഗീസ് 25 ലക്ഷം തട്ടിച്ചെന്നാണ് കേസ്.
എറണാകുളം പുത്തന്‍കുരിശില്‍ സ്ഥലം വാങ്ങാമെന്ന് പറഞ്ഞു ഇടുക്കി കട്ടപ്പന സ്വദേശി വര്‍ഗ്ഗീസ്, കുഞ്ചാക്കോ ബോബനില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിയിരുന്നു. കൊച്ചി പനമ്പള്ളി നഗറില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന വര്‍ഗീസും കുഞ്ചാക്കോ ബോബനും സംയുക്തമായി സ്ഥലം വാങ്ങാനായിരുന്നു ധാരണ. എന്നാല്‍ പലവിധ കാരണങ്ങളാല്‍ സ്ഥല ഇടപാട് നടന്നില്ല.
തുടര്‍ന്ന് പല തവണ ആവശ്യപ്പെട്ടിട്ടും വര്‍ഗീസ് പണം തിരികെ നല്‍കിയില്ലെന്ന് കാട്ടി കുഞ്ചോക്കോ ബോബന്‍ കടവന്ത്ര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
നാല് മാസം മുന്‍പ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയാണ് പൊലീസ് വര്‍ഗ്ഗീസിനെ പിടികൂടിയത്. കട്ടപ്പനയില്‍ നിന്നും അറസ്റ്റ് ചെയ്ത വര്‍ഗ്ഗീസിനെ കടവന്ത്ര കോടതിയില്‍ ഹാജരാക്കി.

https://www.facebook.com/Malayalivartha






















