കാത്തിരുന്ന ഒന്നിക്കല്‍ ഒടുവില്‍ യാഥാര്‍ത്ഥ്യമാകുന്നു..

മലയാള സിനിമയിലെ കാത്തിരുന്ന ഒന്നിക്കല്‍ ഒടുവില്‍ യാഥാര്‍ഥ്യമാകുന്നു. നടന വിസ്മയം മോഹന്‍ലാലും യുവതാരം നിവിന്‍ പോളിയുമാണ് മലയാളസിനിമയില്‍ കൈകോര്‍ക്കുന്നത്. ഇരുവരും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന സിനിമ പക്ഷെ പുറത്തിറങ്ങാന്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കണം. അടുത്ത വര്‍ഷം അവസാനത്തോടെ മാത്രമേ സിനിമ തിയേറ്ററില്‍ എത്താന്‍ സാധ്യതയുള്ളൂ. രാജഗോപാലാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാര്‍ നിര്‍മിച്ചത് ഇദ്ദേഹമാണ്. പുതിയ ചിത്രത്തിന്റെ സംവിധായകനെയും രചയിതാവിനെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയില്‍ മോഹന്‍ലാലിനൊപ്പം പ്രധാന വേഷത്തില്‍ അഭിനയിക്കാന്‍ നിവിന്‍ പോളിയെ വിളിച്ചതാണ്. എന്നാല്‍ തിരക്കുകള്‍ കാരണം നിവിന്‍ പോളിക്ക് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല.

മോഹന്‍ലാല്‍ ഫോണ്‍ വിളിച്ചിട്ട് നിവിന്‍ എടുത്തില്ലെന്നും ഇരുവരും തമ്മില്‍ നല്ല ബന്ധത്തില്‍ അല്ലെന്നും വാര്‍ത്തകള്‍ ഈ സമയത്ത് പുറത്ത് വന്നിരുന്നു. എന്നാല്‍ അതൊക്കെ കേവലം ഗോസിപ്പുകളാണെന്ന് പിന്നീട് ഇരുവരും തെളിയിച്ചു.
മോഹന്‍ലാലിനൊപ്പം അഭിനയിക്കുകയെന്നത് സ്വപ്‌നമായി കൊണ്ടു നടക്കാത്ത യുവതാരങ്ങള്‍ ഉണ്ടാവില്ല. പ്രേമം സിനിമയില്‍ ക്യാപസിലെ നിവിന്‍ പോളിയുടെ എന്‍ട്രി ഷൂട്ടും മഴയത്തുള്ള അടിയുമൊക്കെ ഷൂട്ട് ചെയ്യുമ്പോള്‍ ആടു തോമ സ്‌റ്റൈലിലാണ് നിവിന്‍ പ്രത്യക്ഷപ്പെട്ടത്.

https://www.facebook.com/Malayalivartha






















