നായികയെ ആവശ്യമുണ്ട്...അഞ്ചടി അഞ്ചിഞ്ച് ഉയരം, ജാഡയും അഹങ്കാരവും നിര്‍ബന്ധം, കിടിലന്‍ ഫിഗര്‍

നായികയെ ആവശ്യമുണ്ട്...താല്പര്യമുള്ളവര്‍ മാത്രം അപേക്ഷിക്കുക. നായികയെ അന്വേഷിച്ചുള്ള പ്രെമോഷന്‍ വീഡിയോ സോഷില്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ലഡു എന്ന റൊമന്റിക്ക് കോമഡി ചിത്രത്തിലേയ്ക്കാണ് നായികയെ തിരയുന്നത്.
നായികയാവാന്‍ വേണ്ടത് എന്തൊക്കെയാണെന്ന് വിശദീകരിച്ചുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അഞ്ചടി അഞ്ചിഞ്ച് ഉയരം, കിടിലന്‍ ഫിഗര്‍, ഉണ്ടക്കണ്ണുകള്‍, അസലായിട്ട് ഡാന്‍സ് കളിക്കുകയും പാടുകയും, അഭിനയിക്കുകയും ചെയ്യുന്ന സുന്ദരിയായ പെണ്‍കുട്ടിയേയാണ് നായികയായി വേണ്ടത്. മാത്രമല്ല നന്നായി സംസാരിക്കുന്നയാളായിരിക്കണം. ഒപ്പം ജാഡയും അഹങ്കാരവും വേണം.
മാന്നാര്‍ മാത്തായി സ്പീക്കിങ് എന്ന ചിത്രത്തില്‍ നടിയെ അന്വേഷിച്ച് മുകേഷ് പോകുന്ന സീന്‍ പുനരാവിഷ്‌കരിച്ചിരിച്ചു കൊണ്ടാണു വീഡിയോ തയാറാക്കിരിക്കുന്നത്. ബാലു വര്‍ഗീസ്, ശബരീക്ഷ. വര്‍മ്മ, പാഷണം ഷാജി എന്നിവരാണ് വീഡിയോയില്‍ പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്.
അരുണ്‍ ജോര്‍ജ് കെ ഡേവിഡ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, മനോജ് ഗിന്നസ്, ഷറഫുദ്ദീന്‍ എന്നിവരും ചിത്രത്തിലുണ്ട്. സാഗര്‍ സത്യന്റെതാണു കഥ. ഡല്‍റ്റ സ്റ്റുഡിയോസാണു നിര്‍മ്മാണം.
https://www.facebook.com/Malayalivartha























