ഈ നിമിഷം ഭവതിയോടു തോന്നിയ ശരീരാകര്‍ഷണത്തിന്റെ പേരില്‍ ഞാന്‍ ഖേദിക്കുന്നു: രഞ്ജിത്തിന്റെ ആ തിരുത്ത് തന്തയ്ക്ക് വിളിയ്ക്കുന്നതിന് സമാനം; വിമര്‍ശനവുമായി സിനിമാ ലോകം

നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഇനി മുതല്‍ ചെയ്യുന്ന സിനിമകളില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം ഉണ്ടാകില്ല എന്നു പൃഥ്വിരാജ്, ആഷിഖ് അബു, ഡോ. ബിജു തുടങ്ങിയവര്‍ രംഗതെത്തിരുന്നു. ഇതിനെ പരിഹസിച്ചു കൊണ്ടു സംവിധായകന്‍ രഞ്ജിത്ത് എത്തിയത് വിവാദമാകുന്നു. മാതൃഭൂമിയിലെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന കോളത്തില്‍ വന്ന രഞ്ജിത്തിന്റെ ചില പരമാര്‍ശങ്ങളാണ് സനല്‍ കുമാര്‍ ശശിധരന്‍, പ്രതാപ് ജോസഫ് തുടങ്ങിയവരെ ചൊടിപ്പിച്ചത്.
'കള്ളുകുടി നിര്‍ത്തിയത് നന്നായി ഇല്ലെങ്കില്‍ ഞാന്‍ നിന്നെ ബലാത്സംഗം ചെയ്‌തേനെ' എന്ന സ്പിരിറ്റിലെ സംഭാഷണത്തെ ' ഈ നിമിഷം ഭവതിയോട് തോന്നിയ ശാരീരികാകര്‍ഷണത്തിന്റെ പേരില്‍ ഞാന്‍ ഖേദിക്കുന്നു, എന്നോട് പൊറുക്കണം എന്ന് അപേക്ഷിക്കുന്നു' എന്ന് തിരുത്തിയെഴുതുന്നുവെന്നായിരുന്നു രഞ്ജിത്തിന്റെ പ്രസ്താവന. രഞ്ജിത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ സിനിമാക്കാരും പ്രതികരണവുമായി എത്തിട്ടുണ്ട്.
ആ ഡയഗോലുകളൊന്നും കഥാപാത്രങ്ങളുടേതല്ലെന്നും സംവിധായകരുടെ ഉള്ളില്‍ ഉറഞ്ഞുകിടക്കുന്ന മാടമ്പിത്തരത്തിന്റേയാണെന്നും മനസിലാക്കാന്‍ ഈ ഒരൊറ്റ വരി മതി.''ലേഖനകര്‍ത്താവിന്റെ ഭാര്യാപിതാവ് അന്തരിച്ചുപോയ...'' തനിക്കിഷ്ടമില്ലാത്തത് പറഞ്ഞാല്‍ തന്തക്ക് ( പറ്റിയില്ലെങ്കില്‍ ഭാര്യാപിതാവിനെയെങ്കിലും) വിളിക്കുമെന്നുള്ള ഒരുതരം ചൊറിച്ചിലുണ്ടല്ലോ അതില്‍ നിന്നാണ് ഇത്തരം ഡയലോഗുകളും പിറക്കുന്നത്. താരങ്ങള്‍ തിരുത്തിയാല്‍ മാത്രം കാര്യമില്ല തിരുത്തേണ്ടത് സംവിധായകരും രചയിതാക്കളും തന്നെയാണ്.

പക്ഷേ നിരൂപകരെ തന്തക്ക് വിളിക്കുമെങ്കിലും താരങ്ങള്‍ വരച്ച വരയ്ക്കപ്പുറം പോകാന്‍ ഇത്തിരി പുളിക്കും ഈ വീമ്പുകാര്‍ക്ക്. അതുകൊണ്ട് താരങ്ങള്‍ തിരുത്തിയാലും മതി. സംഗതി കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ട്. സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.
ഇത്രയും കാലം കച്ചവടത്തിന്റെ പേരും പറഞ്ഞ് നിരൂപകര്‍ക്കുമേല്‍ കുതിരകയറിയിരുന്ന പുരുഷകേസരികള്‍ക്ക് പൊള്ളിത്തുടങ്ങിയിരിക്കുന്നു എന്ന് വിഷയത്തില്‍ ഛായാഗ്രാഹകന്‍ പ്രതാപ് ജോസഫും പ്രതികരിച്ചു. വീണുകിടക്കുന്നവര്‍ക്ക് ഒരു കൈ സഹായം നല്‍കാനായില്ലെങ്കിലും ഒരു ചവിട്ടുകൊടുക്കാതിരിക്കാമല്ലോ. എല്ലാത്തിനും കാലം മറുപടി പറയാതിരിക്കില്ല എന്ന് സംവിധായക ശ്രീബാല കെ മേനോനും പ്രതികരിച്ചു.
https://www.facebook.com/Malayalivartha























