സംഘടനയിലെ എല്ലാ മെമ്പര്‍മാര്‍ക്കും ഭാരവാഹി അനീഷ് കോഴിക്കോട് അയച്ച വാട്സ്ആപ് മെസ്സേജ് വീണ്ടും സിനിമാമേഖലയില്‍ സജീവചര്‍ച്ചയാകുന്നു

തങ്ങള്‍ നിശ്ചയിക്കുന്ന ബാറ്റ നല്‍കാന്‍ തയ്യാറാകാത്ത പ്രൊഡ്യൂസര്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി സിനി ഡ്രൈവേഴ്സ് യൂണിയന്‍. സംഘടനയിലെ എല്ലാ മെമ്പര്‍മാര്‍ക്കും ഭാരവാഹി അനീഷ് കോഴിക്കോട് അയച്ച വാട്സ്ആപ് മെസ്സേജ് വീണ്ടും സിനിമാമേഖലയില്‍ സജീവചര്‍ച്ചയാകുന്നു. സംഘടിത മേഖലയായ ഡ്രൈവേഴ്സ് യൂണിയന്‍ നിശ്ചയിക്കുന്ന ബാറ്റ കൊടുക്കാനാവില്ല എന്ന ഉറച്ച നിലപാടാണ് പ്രൊഡ്യൂസേഴ്സ് സംഘടനകള്‍. എങ്കിലും ഉപരോധം കൊണ്ടും സംഘടിത ആക്രമണങ്ങള്‍കൊണ്ടും വരുതിയിലാക്കാം എന്നാണ് സിനി ഡ്രൈവേഴ്സ് യൂണിയന്‍ കരുതുന്നതെന്ന് പ്രൊഡ്യൂസര്‍മാര്‍ പറയുന്നു. ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഫെഫ്കയ്ക്ക് നോട്ടീസ് നല്കിക്കഴിഞ്ഞു. ഫെഫ്കയുടെ കീഴിലാണ് കേരള സിനി ഡ്രൈവേഴ്സ് യൂണിയന്‍.
നടിയെ ആകമിച്ച കേസുമായി ബന്ധപ്പെട്ട് ഫിലിം നിര്‍മ്മാണമേഖലയില്‍ ക്രിമിനല്‍വത്കരണത്തിനെതിരെ കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍ നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്ന അവസരത്തിലാണ് ഫെഫ്കയുടെ ഇത്തരം നീക്കങ്ങള്‍ എന്ന് പ്രൊഡ്യൂസര്‍മാര്‍ പറയുന്നു. വിവാദമായ അനീഷ് കോഴിക്കോടിന്റെ വാട്സ് ആപ് മെസേജ് ഇങ്ങനെ:
''ഞാന്‍ അനീഷ് - കോഴിക്കോട് 2 പടത്തിന് നമുക്ക് പുതിയ പെയ്മെന്റ് കിട്ടാത്തതുണ്ട്. ട്രാഫിക്കിന്റെ പ്രൊഡ്യൂസറായ ലിസി സ്റ്റീഫന്‍ പ്രൊഡ്യൂസറായ വിമാനം എന്ന പടം. കണ്‍ട്രോളര്‍ വിനോദ് മംഗലത്ത് .അതുപോലെ ജയ്സണ്‍ ഇളങ്കുളം പ്രൊഡ്യൂസ് ചെയ്യുന്ന 'ലവകുശ' എന്നപടം. കണ്‍ട്രോളര്‍ ജാവേദിക്ക - ജാവേദിക്ക പക്ഷേ വളരെ നല്ല സമീപനമായിരുന്നു. പെയ്മെന്റ് ഒപ്പിട്ടുതരാന്‍ അദ്ദേഹം ഒരുപാട് ശ്രമിച്ചതാണ്. എന്നാല്‍ പ്രൊഡ്യൂസര്‍ ബലം പിടിച്ചതുകൊണ്ടാണ് അത് നടക്കാതിരുന്നത്. അതുകൊണ്ട് ഈ രണ്ടു പടത്തിനും കേരള സിനി ഡ്രൈവേഴ്സ് യൂണിയനില്‍ അംഗമായ ഒരു മെമ്പര്‍മാരും വണ്ടികൊടുക്കുകയോ വര്‍ക്കുചെയ്യുകയോ വേണ്ട. പുതിയ ബാറ്റയാണെങ്കില്‍ മാത്രമേ സഹകരിക്കുന്നുള്ളൂ. അതാണ് യൂണിയന്റെ തീരുമാനം. കിട്ടാനുള്ള പഴയ പെയ്മെന്റ് പുതിയ ബാറ്റാനിരക്കില്‍ സെറ്റില്‍ ചെയ്തതിനുശേഷം പുതിയ ബാറ്റയില്‍ മാത്രമേ ഇനി കേരള സിനി ഡ്രൈവേഴ്സ് യൂണിയന്റെ കീഴിലുള്ള മെമ്പേഴ്സ് വര്‍ക്ക് ചെയ്യുന്നുള്ളു''.
https://www.facebook.com/Malayalivartha























