നടികളുടെ നാശത്തിനു കാരണം അമ്മമാരോ-പല്ലിശ്ശേരി

നടികളുടെ നാശത്തിന് കാരണം അവരുടെ അമ്മമാരോ..?പല്ലിശ്ശേരി എഴുതുന്നു,
എന്റെ വാട്ട്‌സ് ആപ്പിലേക്ക് ഒരു മെസേജ് വന്നു. അത് അയച്ചിരിക്കുന്നത് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് പരിചയപ്പെട്ട് ഒരു സുഹൃത്താണ്. അവിടത്തെ എന്റെ പ്രസംഗത്തെക്കുറിച്ചാണ് അയാള്‍ ചോദിച്ചിരിക്കുന്നത്. നടിമാരുടെ അമ്മമാരെ ഞാന്‍ ആക്ഷേപിച്ചു സംസാരിച്ചതിലാണ് ആ സുഹൃത്തിന്റെ പരാതിയും പരിഭവവും.
രണ്ടാമത്തെ ചോദ്യം കമലിന്റെ ആമി എന്ന സിനിമയെ കുറിച്ചാണ്. ആ സിനിമ ഒരിക്കലും നടക്കില്ലെന്ന് ഞാന്‍ എഴുതിയെന്നും എന്നാല്‍ മഞ്ജുവാര്യരെ നായികയാക്കി കമല്‍ ആ സിനിമ ചിത്രീകരണം തുടങ്ങാന്‍ പോകുന്നു എന്നും ഇതേ കുറിച്ച് എന്താണ് പറയാനുള്ളതെന്നുമാണ് അയാള്‍ ചോദിച്ചത്.
ഞാന്‍ തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ ഒരു പുസ്തക പ്രകാശനത്തിനു പോയിരുന്നു. ഉദ്ഘാടകനായി എത്തിയത് എഴുത്തുകാരനും സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് മെമ്പറുമായ മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രനായിരുന്നു. പുസ്തക പ്രകാശനം നടത്തിയത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പുസ്തകം ഏറ്റുവാങ്ങിയത് നടി മായാവിശ്വനാഥ്. പുസ്തകത്തെകുറിച്ച് സംസാരിക്കാനാണ് ഭാരവാഹികള്‍ എന്നോടു പറഞ്ഞത്. അതില്‍ 10 ദുരന്ത നായകമാര്‍ ഉണ്ടായിരുന്നു. എനിക്കു പരിചയവും അടുപ്പവുമുള്ളവരായിരുന്നു ഭൂരിഭാഗം പേരും. അതു കൊണ്ട് അവരില്‍ പലരുടെയും ജീവിതവും സിനിമയും വേദനകളും എല്ലാം അറിയാമായിരുന്നു.
വര്‍ഷങ്ങളായി ഈ രംഗത്തു നില്‍ക്കുന്നതു കൊണ്ട് നടികളുടെ നാശത്തിനു പിന്നില്‍, അവരെ തെറ്റുകളിലേയ്ക്കു നിര്‍ബന്ധിച്ചു വലിച്ചിഴയ്ക്കുന്നതിനു പിന്നില്‍ അമ്മമാരായിരുന്നു. ചില നടികളുമായി ഇക്കാര്യം തുറന്നു തന്നെ സംസാരിച്ചിട്ടുണ്ട്. കൂടുതല്‍ സുഖ സൗകര്യങ്ങള്‍ ലഭിക്കുന്ന രംഗമാണ് സിനിമാ ലോകം. ഒരു സിനിമ വിജയിച്ചാല്‍ മതി, പിന്നെ സ്വര്‍ഗലോകം. പണം, പദവി, സുഖസൗകര്യങ്ങളുടെ ആഘോഷം. കൂടുതല്‍ സിനിമകള്‍ ലഭിക്കാനുളള സൂത്രപ്പണികള്‍.
ഇഷ്ടമില്ലാത്തത് അമ്മമാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ചെയ്തതിന്റെ പേരില്‍ ആത്മഹത്യയ്ക്കു വരെ ശ്രമിച്ച നടികള്‍ ഉണ്ട്. സിനിമയില്‍ നിലനില്‍ക്കുന്നതിന് തെറ്റുകള്‍ ചെയ്യണമെന്നു മനസ്സിലാക്കിയ നിമിഷം തിരികെ പോകാന്‍ ആഗ്രഹിച്ചവരുണ്ട്. അവിടെയെല്ലാം അമ്മമാരാണ് മക്കളെ ഭീഷണിപ്പെടുത്തിയും കണ്ണീരിന്റെയും ആത്മഹത്യയുടെയും കഥ പറഞ്ഞ് തെറ്റു ചെയ്യാന്‍ പ്രേരിപ്പിച്ചതും. ഒരിക്കല്‍ വിട്ടുവീഴ്ച ചെയ്തവര്‍ പിന്നീട് തുടര്‍ച്ചയായി തെറ്റു ചെയ്യുന്നു. കിട്ടുന്ന ലക്ഷങ്ങളും കോടികളും സ്വന്തം അക്കൗണ്ടില്‍ ഇടാന്‍ പോലും നടികള്‍ക്കു കഴിഞ്ഞിരുന്നില്ല. എന്തിനേറെ പറയുന്നു. ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിച്ച് ഒരു നല്ല കുടുംബ ജീവിതം നയിക്കാനും ഇവര്‍ക്കു സമ്മതം നല്‍കിയില്ല. മകള്‍ വിവാഹം കഴിച്ചാല്‍ സിനിമയില്ലാതാകും. സിനിമ ഇല്ലാതായാല്‍ ലക്ഷങ്ങള്‍ ലഭിക്കുന്ന വരുമാനം നഷ്ടപ്പെടും. മാത്രമല്ല അവരുടെ സ്വത്തുക്കളുടെ അവകാശി ഭര്‍ത്താവെന്നു പറയുന്നവനായിരിക്കും. അതു കൊണ്ട് ഒരു കറവപ്പശുവായിട്ടാണ് അമ്മമാര്‍ നടിയായ മകളെ കണ്ടിരുന്നത്.
നടികളുടെ ജീവിതം പരിശോധിച്ചു നോക്കൂ. ഏതു നടിയാണ് രക്ഷപ്പെട്ടതും മനസമാധാനത്തോടെ ജീവിച്ചതും മരിച്ചതും. നമ്മുടെ മുന്നില്‍ സിനിമയുടെ ചരിത്രമുണ്ട്. സിനിമയ്ക്ക് ഭാഷയില്ല എന്നു പറയുന്നതുപോലെ അനുഭവത്തിന്റെ കാര്യത്തില്‍, ദുഖത്തിന്റെ കാര്യത്തില്‍ അവഗണനയുടെ കാര്യത്തില്‍ എല്ലാ ഭാഷയിലെയും നടികള്‍ക്ക് ഒരേ മുഖവും ഒരേ അനുഭവവുമാണ്.
ഞാന്‍ റാണി പത്മിനിയെ കുറിച്ചും ശോഭയെ കുറിച്ചും ശ്രീവിദ്യയെകുറിച്ചും വിജയശ്രീയെ കുറിച്ചും മോനിഷയെകുറിച്ചും റാണി ചന്ദ്രയെ കുറിച്ചും വാചാലമായിട്ടു തന്നെയാണ് സംസാരിച്ചത്. ഇവരില്‍ ചിലരുടെ നാശത്തിനു കാരണം അമ്മമാരായിരുന്നെങ്കില്‍ മറ്റു ചിലരുടെ നാശത്തിനു കാരണം ഭര്‍ത്താവായിരുന്നു.
എന്തു പറഞ്ഞാലും എഴുതിയാലും ഒരു കാര്യവുമില്ല, മുമ്പില്‍ നോക്കാതെ ആവര്‍ത്തനം തുടരുന്നു. എന്നാല്‍ പുതിയ തലമുറയില്‍പ്പെട്ട നടികള്‍ ഇത്തിരി നഷ്ടപ്പെടുത്തി ഒത്തിരി നേടുന്നവരാണ്. ജീവിതം തകര്‍ക്കാന്‍ ആരെയും സമ്മതിക്കില്ല അവര്‍. എല്ലാറ്റിനും കണക്കു പറഞ്ഞു വാങ്ങും. ഒടുവില്‍ കോടികള്‍ ആസ്തിയുള്ള ഒരുവനെ വിവാഹം കഴിക്കും. ചിലപ്പോള്‍ ഒരു വര്‍ഷം അല്ലെങ്കില്‍ അഞ്ചു വര്‍ഷം എന്തായാലും ജീവിതാവസാനം വരെ ഇണയോടൊത്തു താമസിക്കാന്‍ ഭൂരിഭാഗവും ആഗ്രഹിക്കുന്നില്ല. അതിനു കാരണം സിനിമ തന്നെയാണ്.
സിനിമ വേണ്ടെന്നു വച്ച് പോയവരും തിരികെ വരുമെന്നു പറഞ്ഞവരും ഒന്നും നഷ്ടപ്പെടുത്താന്‍ തയ്യാറല്ല, അതിനെതിരെ ഭര്‍ത്താവ് പ്രതികരിച്ചു തുടങ്ങിയാല്‍ വിവാഹ മോചനം ഡൈവേഴ്‌സ് ചെയ്തവരുടെ കഥകള്‍ എടുത്തു നോക്കൂ. പലരും സിനിമാ ലോകത്തിലേക്ക് തിരികെ എത്തിയില്ലെ.. ഈ പറുദീസയിലേയ്ക്കു വരാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണ്.. സിനിമയിലേയ്ക്കു വരില്ലെന്നു പറഞ്ഞ മഞ്ജുവാര്യര്‍ പോലും തിരികെ വന്നില്ലേ! കീഴടക്കിയില്ലേ...
https://www.facebook.com/Malayalivartha























