ട്രാഫിക്ക് എന്ന രാജേഷ് പിള്ള ചിത്രത്തിന്റെ തിരക്കഥ ഇനി പാഠ്യവിഷയം, കണ്ണൂര്‍ സര്‍വ്വകലശാലയിലെ ബി എ മലയാളം വിദ്യാര്‍ത്ഥികള്‍ പഠിക്കും

ട്രാഫിക്ക് എന്ന രാജേഷ് പിള്ള ചിത്രത്തിന്റെ തിരക്കഥ ഇനി പാഠ്യവിഷയം. കണ്ണൂര്‍ സര്‍വ്വകലശാലയിലെ ബി എ മലയാളം വിദ്യാര്‍ത്ഥികളുടെ സിലബസിലാണ് ചിത്രത്തിന്റെ തിരക്കഥ ഉള്‍പെടുത്തിയിരിക്കുന്നത്. ട്രാഫിക്ക് റിലീസ് ചെയ്ത് 6 വര്‍ഷത്തനുശേഷമാണ് തിരക്കഥ പാഠ്യവിഷയമാക്കിയിരിക്കുന്നത്. ബിഎ മലയാളം വിദ്യാര്‍ത്ഥികളുടെ ആറാം സെമസ്റ്ററിലെ അരങ്ങും പൊരുളും എന്ന പേപ്പറിലാണ് തിരക്കഥ പഠിക്കാനുണ്ടാകുക. ബി ഹൃദയകുമാരി കമ്മിറ്റിയുടെ ശുപാര്‍ശയുടെ വെളിച്ചത്തിലാണ് തിരക്കഥ സിലബസ്സില്‍ ഉള്‍പെടുത്തിയത്.
എംടി വാസുദേവന്‍ നായരുടെ പെരുന്തച്ചന്‍, ഒരു വടക്കന്‍ വീരഗാഥ,രജ്ഞിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റെ സെയിന്റെസ് എന്നീ തിരക്കഥകളുടെ കൂടെയായിരിക്കും ഇനി ട്രാഫിക്കിന്റെ തിരക്കഥയും പഠിപ്പിക്കുക. ബോബന്‍ സഞ്ചയുടേത് ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ.
അനേകം പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കിയ ട്രാഫിക്ക് എന്ന ചിത്രത്തിന്റെ തിരക്കഥ വിദ്യാര്‍ത്ഥികളുടെയും, അധ്യാപകരുടെയും സംയുക്ത താല്‍പര്യത്തോടെയാണ് സിലബസ്സില്‍ ഉള്‍പ്പെടുത്തിയതെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല യുജി ബോര്‍ഡ് ഒഫ് സറ്റഡീസ് ചെയര്‍മാന്‍ ജയചന്ദ്രന്‍ കീഴോത്ത് അഭിപ്രായപ്പെട്ടു.
സ്ഥിരം ഫോര്‍മുലകള്‍ പയറ്റിയിരുന്ന മലയാള സിനിമയില്‍ മാറ്റത്തിന്റെ പുതിയ കൊടുങ്കാറ്റായി ആയിരുന്നു ട്രാഫിക്കിന്റെ വരവ്. തമിഴ് നാട്ടില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത ചിത്രം പരീക്ഷണ സിനിമകള്‍ നിര്‍മിക്കാന്‍ സംവിധായകര്‍ക്ക് ആത്മവിശ്വാസം നല്കി. ഹിന്ദി, തമിഴ് ഭാഷയിലേക്കും ചിത്രം റീമേക്ക് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























