ദിലീപ് പോകുന്നിടത്തെല്ലാം കാവ്യയെയും കൂടെ കൂട്ടുന്നുണ്ട്, ഇത് കണ്ടോ...?

വിവാഹ ശേഷം കാവ്യ മാധവനെ പുറത്തെങ്ങും കാണുന്നില്ല എന്നാണ് ആരാധകരുടെ പരാതി. ദിലീപ് പങ്കെടുക്കുന്ന പൊതു പരിപാടികളിലും വിവാഹം, മാമോദീസ പോലുള്ള മംഗളകരമായ ചടങ്ങുകളിലും കാവ്യയുടെ അസാന്നിധ്യം ആരാധകര്‍ ശ്രദ്ധിച്ചിരുന്നു. ഫേസ്ബുക്കിലും കാവ്യ മാധവന്‍ എത്തുന്നില്ല എന്നത് ആരാധകരെ ഏറെ നിരാശപ്പെടുത്തുന്നു.
എന്നാല്‍ ദിലീപിനൊപ്പം ഷൂട്ടിങിനും മറ്റ് സ്റ്റേജ് ഷോകളിലും കാവ്യ മാധവന്‍ പങ്കെടുക്കുന്നുണ്ട് എന്നാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്ന ഫോട്ടോകള്‍ പറയുന്നത്. ഇതാ ഫേസ്ബുക്കില്‍ വൈറലാകുന്ന ഈ ഫോട്ടോ അതിന് തെളിവാണ്.
ചെന്നൈയില്‍ വച്ച് നടന്ന ഒരു പരിപാടിയില്‍ ദിലീപിനൊപ്പം കാവ്യ മാധവനും ഉണ്ടായിരുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷന്റെ ടീമിനൊപ്പം ദിലീപും കാവ്യയും നില്‍ക്കുന്നതാണ് ചിത്രത്തില്‍. കൂടെ റിമി ടോണിയും നമിത പ്രമോദും ഉണ്ട്. 
കാവ്യ മാധവനെ ഇപ്പോള്‍ പുറത്തെങ്ങും കാണാത്തതിനാല്‍ പാപ്പരാസികള്‍ പിന്നാലെ നടന്ന് ഫോട്ടോ പിടിച്ച് സോഷ്യല്‍ മീഡിയിയല്‍ പോസ്റ്റുകയാണ്. അങ്ങനെ പുറത്ത് വരുന്ന ഫോട്ടോകള്‍ വളരെ പെട്ടന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്യുന്നു. 
വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിയുമ്പോഴേക്കും നടന്‍ പുതിയ കാര്‍ വാങ്ങിയത് വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ആലുവയില്‍ പുതിയൊരു വീടും പണിതീര്‍ത്തു. അധികം വൈകാതെ ദമ്പതികള്‍ ആ വീട്ടിലേക്ക് മാറും. വിവാഹത്തോടെ സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടു നിന്നെങ്കിലും കാവ്യ മാധവന്‍ തന്റെ ബിസിനസില്‍ ഇപ്പോഴും പൂര്‍ണമായി ശ്രദ്ധിയ്ക്കുന്നുണ്ട് എന്നാണ് കേള്‍ക്കുന്നത്.
ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരത്തിന് ദിലീപിന്റെയും പൂര്‍ണ പിന്തുണയുണ്ട്. അതേ സമയം സാമൂഹ്യ കാര്യങ്ങളും സിനിമയുമൊക്കെയായി ദിലീപ് ഏറെ തിരക്കിലാണ്. നിര്‍ധനരായി നൂറ് കുടുംബങ്ങള്‍ക്ക് വീട് പണിതു നല്‍കുന്ന പദ്ധതി ദിലീപ് പൂര്‍ത്തിയാക്കി വരുന്നു. രാംലീല എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുവരുന്നത്. അതിന് ശേഷം മൈ ഡിയര്‍ ഡിങ്കന്‍ എന്ന ചിത്രത്തിലേക്ക് കടക്കും. ദിലീപിന്റെ കരിയറിലെ ആദ്യത്തെ ത്രി ഡി ചിത്രമാണ് മൈ ഡിയര്‍ ഡിങ്കന്‍
https://www.facebook.com/Malayalivartha























