മലയാള നടന്മാര്‍ക്കും സംവിധായര്‍ക്കുമെതിരെ തുറന്നടിച്ച് നടി ചാര്‍മിള, പലരും കിടക്ക പങ്കിടാന്‍ ചോദിച്ചതായി നടിയുടെ വെളിപ്പെടുത്തല്‍

മലയാളത്തിലെ നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ തുറന്നടിച്ച് നടി ചാര്‍മിള. സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് പലരും കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചുവെന്നും മോശമായി പെരുമാറിയെന്നും നടി വെളിപ്പെടുത്തി. ഒരു സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
ചലച്ചിത്ര നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ പല നടിമാരും തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം വിവരിച്ച് രംഗത്ത് വന്നിരുന്നു. ആ കൂട്ടത്തില്‍ ഒടുവിലത്തെ ആളാണ് നടി ചാര്‍മിള. മലയാളത്തിലെ ചില താരങ്ങളും സംവിധായകരും കിടക്ക പങ്കിട്ടാല്‍ നല്ല വേഷങ്ങള്‍ തരാമെന്ന് പറഞ്ഞിരുന്നതായി ചാര്‍മിള പറയുന്നു. 'മലയാളത്തില്‍ അഭിനയിക്കാന്‍ ഇഷ്ടമാണ്. പക്ഷെ കിടന്ന് കിട്ടുന്ന ചാന്‍സ് തനിക്ക് വേണ്ട. പ്രൊഡക്ഷന്‍ മാനേജര്‍മാരും മറ്റും മോശമായി സംസാരിക്കാറുണ്ട്. ചാര്‍മിള വ്യക്തമാക്കി. തമിഴിലും തെലുങ്കിലും അമ്മ വേഷമാണ് ചെയ്യുന്നത്. മലയാളത്തില്‍ പക്ഷെ അഡ്ജസ്റ്റ് ചെയ്യാമോ എന്നാണ് ചോദിക്കുന്നത്. മലയാളത്തില്‍ നിന്ന് മാത്രമേ ഇങ്ങനെ തന്നോട് ചോദിക്കുന്നുള്ളൂവെന്ന് താരം പറയുന്നു.
നടിയെ നടിയായി കാണാതെ വന്ന് കിടക്കൂ എന്ന് പറഞ്ഞാല്‍? കൂടെ കിടന്നാല്‍ മാത്രമേ നടി ആവുകയുള്ളൂ എന്ന് ചോദിക്കുന്ന ചാര്‍മിള 42 വയസ്സായ തന്റെ പ്രായത്തെ പോലും ബഹുമാനിക്കുന്നില്ലെന്നും കുറ്റപ്പെടുത്തുന്നു. 1991 ല്‍ തയ്യല്‍ക്കാരന്‍ എന്ന തമിഴ് സിനിമയിലൂടെ സിനിമ മേഖലയിലേക്ക് കാലെടുത്ത വെച്ച ചാര്‍മിളയുടെ ആദ്യ മലയാള അരങ്ങേറ്റം സിബി മലയില്‍ സംവിധാനം ചെയ്ത ധനം എന്ന ചിത്രത്തിലൂടെയായിരുന്നു.
https://www.facebook.com/Malayalivartha























