മുണ്ട് മടക്കി കുത്തി അനുമോൾ

മലയാളത്തില്‍ ഇപ്പോള്‍ ഉള്ള നടിമാരില്‍ ശാലീന സുന്ദരിയാണ് അനുമോള്‍ അഭിനയിച്ച മിക്ക ചിത്രങ്ങളിലും നാടന്‍ വേഷമായിരുന്നു. അതില്‍ തന്നെ പല ചിത്രങ്ങളിലും അനുമോളുടെ വേഷം മുണ്ടും ബ്ലൗസുമായിരുന്നു. എന്തിനേറെ പറയുന്നു മോഡല്‍ കഥാപാത്രമായി എത്തിയ റോക്ക്സ്റ്റാര്‍ എന്ന ചിത്രത്തില്‍ പോലും അനു മുണ്ടുടുത്തു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ പാരയായി, അനുമോളുടെ വിവാഹം കഴിഞ്ഞോ?ഈ മുണ്ടുടുക്കല്‍ അനുമോള്‍ക്ക് ഒരു വീക്ക്‌നസാണത്രെ. സിനിമയില്‍ മാത്രമല്ല, വീട്ടിലും നാട്ടിലും താന്‍ മുണ്ടുടുത്ത് നടക്കാറുണ്ട് എന്ന് അനുമോള്‍ പറഞ്ഞു. മുണ്ടും ഷര്‍ട്ടുമിട്ട് ലുലുമാളില്‍ വരെ പോയിട്ടുണ്ടത്രെ.
ലുലുമാളില്‍ പോയ അനുഭവം ഒരിക്കല്‍ കാവി മുണ്ടും ഒരു പിങ്ക് ടീഷര്‍ട്ടും ഇട്ട് വലിയ പൊട്ടും തൊട്ട് ലുലുമാളില്‍ പോയി. ആള്‍ ക്കാര്‍ മുഴുവന്‍ വിചാരിച്ചത് ഏതോ ഭ്രാന്താശുപത്രിയില്‍ നിന്ന് ചാടി വന്നതാവും എന്നാണ്. അത്തരത്തിലാണ് ആള്‍ക്കാര്‍ നോക്കിയത്. നാട്ടില്‍ മുണ്ടുടുക്കുന്നത് നാട്ടില്‍ എനിക്ക് മുണ്ടുടുക്കുന്നതിനും മടക്കി കുത്തുന്നതിനും മടിയില്ല. അമ്മയൊക്കെ അടുത്ത കാലത്ത് വരെ മുണ്ടും ബ്ലൗസുമാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. അമ്മമ്മയൊക്കെ ഇപ്പോഴും മുണ്ടും ബ്ലൗസുമാണ് ഉപയോഗിയ്ക്കുന്നത്. അതൊക്കെ കണ്ട് എനിക്ക് നല്ല ശീലമാണ്. എനിക്കിഷ്ട വേഷങ്ങള്‍ പൊതുവെ എനിക്ക് മുണ്ടും ബ്ലൗസും, സാരി, സല്‍വാര്‍ വേഷങ്ങളൊക്കെയാണ് ഇഷ്ടം. ജീന്‍സിനെക്കാളെല്ലാം കൂടുതല്‍ ഉപയോഗിയ്ക്കുന്നത് ഇത്തരം വേഷങ്ങളാണെന്നും അനുമോള്‍ പറഞ്ഞു.
അനുമോള്‍ സിനിമയില്‍ കണ്ണുക്കുള്ളൈ എന്ന തമിഴ് സിനിമയിലൂടെ സിനിമാലോകത്തെത്തിയ അനുമോള്‍ ഇവന്‍ മേഘരൂപന്‍, ഡേവിഡ് ആന്റ് ഗോലിയാത്ത്, അകം, ഗോഡ് സെയില്‍, വെടിവഴിപാട് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ചായില്യം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയായത്. ഞാന്‍ എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു.
https://www.facebook.com/Malayalivartha























