അങ്കമാലി ഡയറീസ് ലൈവിനിടയില്‍ സാന്ദ്ര തോമസിന്റെ പേരു കണ്ട വിജയ് ബാബുവിന്റെ പ്രതികരണം, വിഡിയോ കാണാം!

പരീക്ഷണ സിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലേക്കെത്തിയത്. അഭിനയത്തില്‍ മാത്രമല്ല എഴുത്തിലും ഒരു കൈ നോക്കാനൊരുങ്ങി ചെമ്പന്‍ വിനോദാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്.
നായകനും നായികയും വില്ലനുമുള്‍പ്പടെ 86 പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരന്നിട്ടുള്ളത്. പ്രമുഖ താരങ്ങളെ ഉള്‍പ്പെടുത്താതെയും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ സിനിമ ചെയ്യാമെന്ന് ലിജോ തെളിയിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ്ബാബുവാണ് ചിത്രം നിര്‍മ്മിച്ചത്.
സാന്ദ്ര തോമസും വിജയ് ബാബുവും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് ശേഷം വിജയ് ബാബു ഒറ്റയ്ക്ക് നിര്‍മ്മിച്ച ചിത്രമാണ് അങ്കമാലി ഡയറീസ്. ഇവര്‍ തമ്മിലുള്ള പിണക്കം ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമ പുറത്തിറങ്ങിയതിനു ശേഷം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒരുമിച്ചുള്ള ഫേസ്ബുക്ക് വിഡിയോ ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലാണ്.
സിനിമ ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി പറയുന്നതിനായാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, തിരക്കഥാകൃത്തായ ചെമ്പന്‍ വിനോദ്, നിര്‍മ്മാതാവ് വിജയ് ബാബുവും മറ്റ് അണിയറ പ്രവര്‍ത്തകരുമുള്‍പ്പടെ ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടത്. ലൈവ് വിഡിയോയ്ക്കിടെ അപ്രതീക്ഷിതമായാണ് സാന്ദ്ര തോമസിന്റെ പേരുവന്നത്.
ഫേസ്ബുക്ക് ലൈവിനിടെ സാന്ദ്രാ തോമസിന്റെ പേരു കണ്ടപ്പോള്‍ സാന്ദ്രാ തോമസോ എന്നു പറഞ്ഞ് വിജയ് വായ് പൊത്തുന്ന വിഡിയോയാണ് ഫേസ്ബുക്കിലൂടെ ഇപ്പോള്‍ വൈറലായിരിക്കൊണ്ടിരിക്കുന്നത്.
വിജയ് ബാബുവിനെ ചുറ്റുമുള്ളവര്‍ ചേര്‍ന്ന് നിശബ്ദനാക്കുന്നതും വിഡിയോയില്‍ കാണാം.റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നതില്‍ പ്രേക്ഷകരോട് നന്ദിയുണ്ടെന്ന് പറഞ്ഞാണ് വിഡിയോ അവസാനിക്കുന്നത്.
https://www.facebook.com/Malayalivartha























