വിവാഹം വേണ്ടെന്നു വച്ച വൈക്കം വിജയലക്ഷ്മിക്ക് ബിഗ് സല്യൂട്ടുമായി റിമ കല്ലിങ്കല്‍

ഗായികയെന്ന രീതിയിലുള്ള കരിയര്‍ അവസാനിപ്പിച്ച് അധ്യാപനത്തിലേക്ക് മാറാന്‍ പ്രേരിപ്പിച്ച പ്രതിശ്രുതവരന്റെ തീരുമാനത്തോട് യോജിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും വൈക്കം വിജയലക്ഷ്മി പിന്‍മാറിയത്. ഗായികയ്ക്ക് പിന്തുണയുമായി ആരാധകരും സിനിമാ ലോകവും ഒന്നടങ്കം രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ ചലച്ചിത്ര താരങ്ങളും വിജയലക്ഷ്മിയുടെ തീരുമാനത്തെ അഭിനന്ദിച്ചു രംഗത്തെത്തിയിട്ടുണ്ട്. റിമ കല്ലിങ്കലാണ് ഗായികയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുള്ളത്. വിവാഹത്തില്‍ നിന്നും പിന്‍മാറാനുള്ള കാരണം വ്യക്തമാക്കി വിജയലക്ഷ്മി സംസാരിച്ച വാക്കുകളും ഉള്‍പ്പെടുത്തിയാണ് അഭിനേത്രി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുള്ളത്. പെണ്‍കുട്ടികള്‍ക്കുള്ള യഥാര്‍ത്ഥ മാതൃകയാണ് വിജയലക്ഷ്മിയെന്നും റിമ കുറിച്ചിട്ടുണ്ട്.
വിവാഹം വേണ്ടെന്നു തീരുമാനിച്ച രാത്രി ഒരു കച്ചേരിയുണ്ടായിരുന്നു. അന്നത്തെ ആ കച്ചേരിയോളം ആസ്വദിച്ച് സമീപ കാലത്തൊന്നും താന്‍ പാടിയിട്ടില്ലെന്നും തന്നെ ചുറ്റി വരിയുന്ന ചങ്ങല പൊട്ടിച്ചെറിഞ്ഞതു പോലെ തൊന്നിയെന്നും വിജയലക്ഷ്മി പറഞ്ഞിരുന്നു. ഈ വാക്കുകള്‍ ക്വോട്ട് ചെയ്താണ് റിമ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത്. വിവാഹ ശേഷം ആണ്‍കുട്ടികളോട് ആരും തൊഴില്‍ ഉപേക്ഷിക്കാന്‍ പറയാറില്ലല്ലോയെന്നും റിമ ചോദിക്കുന്നുണ്ട്. ഗായികയായി തുടരാതെ സംഗീത അധ്യാപികയായി തുടരാനാണ് വിജയലക്ഷമിയോട് പ്രതിശ്രുത വരന്‍ നിര്‍ദേശിച്ചത്. എന്നാല്‍ സംഗീതത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഗായികയ്ക്ക് ആ തീരുമാനത്തോടു യോജിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് വിവാഹത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.
ഒരുപാടൊന്നും ആലോചിക്കാതെ, അധികമാരോടും ചര്‍ച്ച ചെയ്യാതെയാണ് വിവാഹത്തില്‍ നിന്നും പിന്‍മാറുന്നുവെന്ന കാര്യം വീട്ടുകാരെ അറിയിച്ചത്. തന്റെ എല്ലാ തീരുമാനത്തിലും താങ്ങും തണലും പിന്തുണയുമായി നില്‍ക്കുന്ന വീട്ടുകാര്‍ ഇക്കാര്യത്തിലും തന്നെ എതിര്‍ത്തില്ലെന്നും ഗായിക മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























