ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയ വൈക്കം വിജയലക്ഷ്മിക്ക് അഭിനന്ദനവുമായി നടി മഞ്ജു വാര്യര്‍

ഗായത്രി വീണയില്‍ അറുപത്തി ഏഴോളം ഗാനങ്ങള്‍ പൊഴിച്ച് ഗിന്നസ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ വൈക്കം വിജയലക്ഷ്മിക്ക് അഭിനന്ദനവുമായി നടി മഞ്ജു വാര്യര്‍. ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയ വൈക്കം വിജയലക്ഷ്മിക്ക് അഭിനന്ദനം. പരിമിതികള്‍ക്ക് പ്രതിഭകളെ തോല്പിക്കാനാകില്ലെന്നും അവരുടെ സ്വപ്നങ്ങള്‍ക്ക് പരിധി നിശ്ചയിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും തെളിയിച്ച വിജയമാണിതെന്ന് മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഗിന്നസ് നേട്ടം സ്വന്തമാക്കിയ വൈക്കം വിജയലക്ഷ്മിക്ക് അഭിനന്ദനപ്രവാഹമാണ് സിനിമാ സാംസ്‌കാരിക രംഗത്തു നിന്നും ലഭിക്കുന്നത്. കൊച്ചിയിലായിരുന്നു വിജയലക്ഷ്മിയുടെ റെക്കോര്‍ഡ് പ്രകടനം. തുടര്‍ച്ചായയി അഞ്ചിലധികം മണിക്കൂറാണ് അവര്‍ ഗായത്രിവീണ മീട്ടിയത്. രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവര ശാസ്ത്രീയ സംഗീതവും പിന്നീട് തുടര്‍ച്ചയായി മൂന്ന് മണിവരെ ചലച്ചിത്ര ഗാനങ്ങളും വിജയലക്ഷ്മിയുടെ ഗായത്രി വീണയില്‍ പിറന്നു. 51 പാട്ടുകള്‍ മീട്ടുക എന്ന ലക്ഷ്യവുമായാണ് വൈക്കം വിജയലക്ഷ്മി വീണ മീട്ടാന്‍ ആരംഭിച്ചത്. എന്നാല്‍ സംഗീത പരിപാടി അവസാനിപ്പിച്ച് വീണ താഴെ വയ്ക്കുമ്പോളേക്കും വായിച്ചത് 67 പാട്ടുകളായിരുന്നു.
വിജയലക്ഷ്മിയുടെ കച്ചേരിക്ക് മൃദംഗം വായിച്ചത് എം ജയചന്ദ്രനാണ്. ഗായത്രി വീണയില്‍ അഗാധമായ കഴിവുള്ള വിജയലക്ഷ്മിയുടെ റെക്കോര്‍ഡ് നേട്ടത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം എം ജയചന്ദ്രന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് കളിപ്പാട്ട വീണയില്‍ ആരംഭിച്ച സംഗീത യാത്ര ഒറ്റക്കമ്പി വീണയിലേക്കും ഗായത്രി വീണയിലേക്കും വളരുകയായിരുന്നു. ഗായത്രി വീണയില്‍ വിജയലക്ഷ്മി കച്ചേരി നടത്താന്‍ തുടങ്ങിയിട്ട് 18 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. വൈക്കം ഉദയനാപുരം ഉഷാനിലയത്തില്‍ വി.മുരളീധരന്റേയും പി.കെ വിമലയുടേയും മകളാണ് വിജയലക്ഷ്മി. കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡിലെ ' കാറ്റേ കാറ്റേ ' എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി മലയാളികളുടെ മനസ്സിലേക്ക് ചേക്കേറുന്നത്. ആദ്യമായി പാടിയ രണ്ടു ഗാനങ്ങള്‍ക്കു സംസ്ഥാന പുരസ്‌കാരം നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡിലെയും നടനിലെയും ഗാനങ്ങളിലൂടെയാണ് സംസ്ഥാന പുരസ്കാരങ്ങൾ ഗായികയെ തേടിയെത്തിയത്.
https://www.facebook.com/Malayalivartha























