രജിഷ വിജയന്‍ മികച്ച നടി, ഇതിലും വലിയ ലക്ക് വരാനില്ല, ആദ്യ ചിത്രത്തിലൂടെ സ്റ്റേറ്റ് അവാര്‍ഡ്

അടുത്തിടെയൊന്നും ഒരു പുതുമുഖ നായിക ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടില്ല. ഇത്രയും സ്വാഭാവികമായി അഭിനയിച്ചിട്ടില്ല. വ്യത്യസ്ത മാനറിസങ്ങള്‍ ആവശ്യമുള്ള കഥാപാത്രമായിട്ടു പോലും കയ്യടക്കം കാട്ടി. ഗംഭീര പെര്‍ഫോര്‍മന്‍സ്- ഇങ്ങനെ പോകുന്നു അനുരാഗ കരിക്കിന്‍ വെള്ളം കണ്ട പ്രേക്ഷകരുടെ അഭിനന്ദനങ്ങള്‍. പറഞ്ഞുവരുന്നത് അനുരാഗ കരിക്കിന്‍ വെള്ളത്തിലെ നായികയായ എലിസബത്ത് എന്ന 'എലി'യെ അവതരിപ്പിച്ച രജിഷാ വിജയനെ കുറിച്ചാണ്.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമാ അവാര്‍ഡാണ് സംസ്ഥാന സിനിമാ അവാര്‍ഡ്.
നടിമാരായി ജൂറി പരിഗണിച്ചതു കാവ്യാ മാധവന്‍ (പിന്നെയും), റീമ കല്ലിങ്കല്‍ (കാടുപൂക്കുന്ന നേരം), സുരഭി ലക്ഷ്മി (മിന്നാമിനുങ്ങ്), പി.കെ. കാഞ്ചന (ഓലപ്പീപ്പി), രജീഷ വിജയന്‍ (അനുരാഗ കരിക്കിന്‍വെള്ളം) എന്നിവരെയാണ്. അവസാന റൗണ്ടില്‍ കാവ്യയും റീമയും ഒഴിവാക്കപ്പെട്ടു. പുതിയ കാലഘട്ടത്തിന്റെ പ്രണയവും സങ്കീര്‍ണജീവിതരീതികളുമായി തനതുശൈലിയില്‍ അഭിനയിച്ച രജീഷയെ ഒടുവില്‍ മികച്ച നടിയായി തെരഞ്ഞെടുത്തു. ആരാധകര്‍ പ്രതീക്ഷിച്ച ഒട്ടേറെ പേരെ കടത്തിവെട്ടിയാണ് രജിഷ വിജയന്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് രജിഷ വിജയന്‍ സ്വന്തമാക്കിയത്. ആസിഫ് അലി നായക വേഷത്തില്‍ എത്തിയ ചിത്രത്തില്‍ എലി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സിനിമയില്‍ അഭിനയിക്കുകയെന്നത് മിക്ക ആള്‍ക്കാരുടെയും ആഗ്രഹമായിരിക്കും. ചിലര്‍ തുറന്നു സമ്മതിച്ചില്ലെങ്കില്‍ പോലും. അവിചാരിതമായി സിനിമയിലേക്ക് വന്നുപെട്ടതായിരുന്നു എന്നൊന്നും ഞാന്‍ പറയില്ല. സിനിമയില്‍ അഭിനയിക്കുകയെന്നത് എന്റേയും സ്വപ്‌നമായിരുന്നു. ജേര്‍ണലിസമൊക്കെ പഠിച്ചതും ഒക്കെ ആ നിലക്കാണ്.

അച്ഛന്‍ ആര്‍മിയിലായതിനാല്‍ ഏഴോളം സ്‌കൂളുകളില്‍ പഠിക്കേണ്ടി വന്നിട്ടുണ്ട്. അവിടെയൊക്കെ ഞാന്‍ കലാപരിപാടികളില്‍ പങ്കെടുക്കുമായിരുന്നു. പിന്നെ ആങ്കറിംഗും അഭിനയവും രണ്ടാണ്. ആങ്കറിംഗ് ചെയ്തതു കൊണ്ട് സ്റ്റേജ് ഫിയര്‍ ഉണ്ടാകില്ല എന്നു മാത്രം. ആങ്കറിംഗില്‍ രജിഷ എന്ന വ്യക്തിയുണ്ടാകും. അഭിനയത്തില്‍ അങ്ങനെ ഉണ്ടാകാന്‍ പാടില്ലല്ലോ? വേറെ ഒരു കഥാപാത്രമായി ജീവിക്കുകയല്ലേ വേണ്ടത്. മാത്രവുമല്ല ഞാന്‍ അഭിനയിക്കുന്ന കഥാപാത്രത്തില്‍ രജിഷയെ കാണരുത് എന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് ഒമ്പതു മാസം മുന്നേ ഞാന്‍ ആങ്കറിംഗില്‍ നിന്ന് മാറിനിന്നതും രജിഷ പറയുന്നു. 
ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു രജിഷ വിജയന്റേത്. പ്രണയ തകര്‍ച്ച നേരിട്ട എലി എന്ന കഥാപാത്രം സോഷ്യല്‍ മീഡിയയിലും ഹിറ്റായി രജിഷ വിജയന്റെ ആദ്യ ചിത്രം കൂടിയാണിത്. ആസിഫ് അലി, ബിജു മേനോന്‍, ആശാ ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ടിവി ചാനലുകളില്‍ അവതാരകയായാണ് നടി സിനിമയില്‍ എത്തുന്നത്. ചിത്രത്തിലെ ഇമോഷണല്‍ സീനുകളിലെല്ലാം നടി അതിന്റേതായ ഭാവത്തില്‍ ചെയ്തു. അനുരാഗ വെള്ളത്തിന് ശേഷം നടി ഇപ്പോള്‍ രണ്ട് ചിത്രങ്ങളുടെ തിരക്കിലാണ്. ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍ എന്നീ ചിത്രങ്ങളില്‍ രജിഷ വിജയനാണ് നായിക.
https://www.facebook.com/Malayalivartha























